കാറിന് മുകളില്‍ മൃതദേഹവുമായി 18 കിലോമീറ്റര്‍ സഞ്ചരിച്ച് കാറുടമ

Spread the love

അമരാവതി: കാറിന് മുകളില്‍ മൃതദേഹവുമായി 18 കിലോമീറ്റര്‍ സഞ്ചരിച്ച് കാറുടമ. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ബൈക്കുമായി കാര്‍ കൂട്ടിയിടിച്ച് അപകടമുണ്ടാവുകയായിരുന്നു. എന്നാല്‍ ബൈക്ക് യാത്രക്കാരന്റെ മൃതദേഹവുമായി കാര്‍ 18 കിലോമീറ്ററാണ് സഞ്ചരിച്ചത്.ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന ടൊയോട്ട ഇന്നോവയുടെ മുകളില്‍ മൃതദേഹം കണ്ടതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. പൊലീസ് ഉടന്‍ തന്നെ വാഹനം കണ്ടെത്തുകയും പിടിച്ചെടുക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാറും ബൈക്കും അപകടത്തില്‍ പെട്ടതായി പൊലീസ് കണ്ടെത്തിയത്. ബൈക്ക് ഓടിച്ചിരുന്ന യെരിസാമിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി.വിവരം പൊലീസ് അറിഞ്ഞതോടെ കാര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഒളിവില്‍ പോയ ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം, സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *