അനിരുദ്ധിന്റെ മ്യൂസിക്കിൽ വിജയുടെയും അനിരുദ്ധിന്റേയും അറിവിന്റെയും ആലാപനത്തിൽ “ദളപതി കച്ചേരി” ഗാനം പ്രേക്ഷകരിലേക്ക് : ജനനായകന് ഊർജ്ജസ്വലമായ തുടക്കം

Spread the love

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രിയ താരം ദളപതി വിജയുടെ ജനനായകനിലെ ആദ്യ ഗാനം റിലീസായി. ദളപതി ആരാധികരെ ആവേശത്തിലാക്കി ദളപതി കച്ചേരി തന്നെയാണ് ഗാനം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. അറിവ് രചന നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറും വിജയും അറിവും ചേർന്നാണ്. എച്ച്. വിനോദ് ആണ് ജനനായകൻ സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം 2026 ജനുവരി ഒൻപതിന് തിയേറ്ററുകളിലെത്തും.ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.ജനനായകന്റെ ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.Song Link : youtu.be/KgpnfT5bgLY

Leave a Reply

Your email address will not be published. Required fields are marked *