പൂവച്ചൽ ഗ്രാമപഞ്ചായത്ത് ആലമുക്ക് ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണ ഉദ്ഘാടനം ജി.സ്റ്റീഫൻ എംഎൽഎ നിർവഹിക്കുന്നു
ഐ പി ആര്‍ ഡി
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്
തിരുവനന്തപുരം
വാര്‍ത്താക്കുറിപ്പ്
2 നവംബർ 2025
ജനകീയാരോഗ്യകേന്ദ്രം നിർമ്മാണോദ്ഘാടനം
പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ ആലമുക്കിൽ പുതിയ ജനകീയാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനത്തിന് തുടക്കമായി. ആലമുക്ക് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
സർക്കാരിന്റെ പൊതുജനാരോഗ്യ മേഖലയിലെ വികസന ദൗത്യത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്നും അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ആരോഗ്യകേന്ദ്രം പൂർത്തിയായാൽ പ്രദേശവാസികൾക്ക് പ്രാഥമികാരോഗ്യ സേവനങ്ങൾ കൂടുതൽ ലഭ്യമാകുമെന്നും എം.എൽ.എ പറഞ്ഞു.
എം.എൽ.എയുടെ നിയോജകമണ്ഡല ആസ്‌തി വികസനപദ്ധതിയിൽ നിന്നും 55 ലക്ഷം രൂപയാണ് ജനകീയാരോഗ്യകേന്ദ്രത്തിന്റെ നിർമ്മാണത്തിന് വകയിരുത്തിയത്.
ആലമുക്ക് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.സനൽകുമാർ, വൈസ് പ്രസിഡൻ് ഒ. ശ്രീകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ വിൻസെന്റ്, ജില്ലാപഞ്ചായത്ത് അംഗം രാധിക ടീച്ചർ എന്നിവർ പങ്കെടുത്തു.

