യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം : നിരവധി പോലീസുകാർക്കും ബിജെപി പ്രവർത്തകർക്കും പരിക്ക്
തിരുവനന്തപുരം : ശബരിമലയിലെ സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് സെക്രട്ടിയേറ്റിൽ യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. പോലീസിന് നേരെ പ്രവർത്തകർ കമ്പുകളും കല്ലുകളും വലിച്ചെറിഞ്ഞത്തോടെയാണ് സംഘർഷം തുടങ്ങിയത്. കമ്പുകൾ കൊണ്ട് യുവമോർച്ച പ്രവർത്തകർ പോലീസിന് നേരെ ആക്രമണം നടത്തി. നിരവധി പോലീസുകാർക്ക് പരിക്കേറ്റു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് മറിച്ചടാൻ ശ്രമിച്ചു . ഇതോടെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. മുദ്രാവാക്യം വിളിയോടെ വീണ്ടും യുവമേർച്ച പ്രവർത്തകർ പോലീസിനെ നേരെ തിരിഞ്ഞു. തുടർന്ന് പോലീസ് ലാത്തി വീശിയോടെ നിരവധി ബിജെപി പ്രവർത്തകർക്കും പരിക്കേറ്റു. രണ്ടു മണിക്കൂറോളം സെക്രട്ടറിയേറ്റ് പരിസരം സംഘർഷാവസ്ഥയായി. അതേസമയം പ്രതിഷേധ മാര്‍ച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു.അമ്പലക്കൊള്ളയിൽ ഉളുപ്പുണ്ടെങ്കിൽ ദേവസ്വം മന്ത്രി വിഎൻ വാസവൻ രാജി വെക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വേറെ സമുദായത്തിൽ ആണെങ്കിൽ പിണറായി ഇപ്പോൾ തന്നെ പോയി കാല് പിടിച്ചു മാപ്പ് പറഞ്ഞേനെയെന്നും മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണെന്നും മുനമ്പത്തിൽ ക്രെഡിറ്റ് എടുക്കാൻ മുഖ്യമന്ത്രിയുടെ ശ്രമമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.