സർക്കാർ വകുപ്പുകൾക്കും, സർക്കാർ ഏജൻസികൾക്കും, തദ്ദേശ്ശസ്വയംഭരണ സ്ഥാപനങ്ങൾക്കുമുള്ള അറിയിപ്പ്.

Spread the love

Central Goods and Services Tax (Amendment) Rules, 2024 (Notification No. 12/2024 – Central Tax) ചട്ടം 37 പ്രകാരം, സർക്കാർ വകുപ്പുകളും, സർക്കാർ ഏജൻസികളും, തദ്ദേശ്ശസ്വയംഭരണ സ്ഥാപനങ്ങളും മറ്റ് പൊതുമേഖലാസ്ഥാപനങ്ങളും മാസംതോറും ഫയൽചെയ്യേണ്ടതായ TDS റിട്ടേൺ GSTR – 7 ൽ ടേബിൾ 3 ൽ ചില ഭേദഗതികൾ വരുത്തി.

സപ്ലയർ/കോൺട്രാക്ടർ ജി.എസ്.ടി. നിയമപ്രകാരം നൽകുന്ന ഇൻവോയ്‌സ്‌ വിവരങ്ങൾ ഉൾപ്പെടെ ടേബിൾ 3 ൽ ഡിക്ലയർ ചെയ്യേണ്ടത് നിർബന്ധമാക്കിക്കൊണ്ടാണ് മാറ്റങ്ങൾ വരുത്തിയത്.

കേന്ദ്ര നികുതി വിജ്ഞാപനം 09/2025 പ്രകാരം GSTR – 7 ലെ മേൽപ്പറഞ്ഞ മാറ്റങ്ങൾ 2025 ഏപ്രിൽ 1 മുതൽ നടപ്പിലാക്കാൻ തീരുമാനിച്ചു. എന്നാൽ, 2025 സെപ്റ്റംബർ മാസത്തെ GSTR 7 മുതലാണ് ജി.എസ്.ടി. പോർട്ടലിൽ ഈ മാറ്റം കൊണ്ടുവരുന്നത്.

ആയതിനാൽ, 2025 സെപ്റ്റംബർ മുതൽ ഫയൽ ചെയ്യപ്പെടുന്ന GSTR – 7 റിട്ടേണുകൾ ഇൻവോയ്‌സ്‌ ലെവലിൽ (ഓരോ ഇൻവോയ്‌സുകളും പ്രത്യേകം പ്രത്യേകം ഡിക്ലയർ ചെയ്തുകൊണ്ട്) ഫയൽ ചെയ്യേണ്ടിവരും. ഇക്കാരണത്താൽ, 2025 സെപ്റ്റംബർ മാസം മുതൽ ജി.എസ്.ടി. രജിസ്‌ട്രേഷനുള്ള സപ്ലയേഴ്‌സിനും കോൺട്രാക്‌ടേഴ്‌സിനും അവരുടെ സപ്ലൈക്ക്/വർക്കിന്‌ പേയ്മെന്റ് നൽകുമ്പോൾ അതാത് സപ്ലൈ / വർക്കുമായി ബന്ധപ്പെട്ട ഇൻവോയ്‌സുകൾ കൈവശമുണ്ടെന്ന് TDS കിഴിവ് നടത്തുന്ന മേൽപ്പറഞ്ഞ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തേണ്ടതാണ്.

കോമ്പോസിഷൻ സ്‌കീമിലാണ് സപ്ലയർ / കോൺട്രാക്ടർക്ക് രജിസ്‌ട്രേഷനുള്ളതെങ്കിൽ ബിൽ ഓഫ് സപ്ലൈ ആണ് ഇൻവോയ്‌സിന് പകരം നൽകേണ്ട രേഖ.

അഡ്വാൻസ് തുകയാണ് സപ്ലയർ / കോൺട്രാക്ടർ കൈപ്പറ്റുന്നതെങ്കിൽ റെസീപ്റ്റ് വൗച്ചറാണ് നൽകേണ്ട രേഖ.

ജി.എസ്.ടി. നിയമപ്രകാരം അതാത് സമയങ്ങളിൽ (Time of supply അനുസരിച്ച്) സപ്ലയർ / കോൺട്രാക്ടർ മേൽപ്പറഞ്ഞ രേഖകൾ നൽകേണ്ടതും, ബന്ധപ്പെട്ട വകുപ്പിലെ / തദ്ദേശ്ശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ അപ്രകാരമുള്ള രേഖകൾ കൈപ്പറ്റേണ്ടതുമാണ്.

മേൽപ്പറഞ്ഞ രേഖകൾ കൈവശമില്ലെങ്കിൽ 2025 സെപ്റ്റംബർ മുതൽ GSTR-7 ഫയൽ ചെയ്യുന്നതിന് കാലതാമസം ഉണ്ടാവാനും അതുവഴി ലേറ്റ് ഫീ, പലിശ തുടങ്ങിയ അധിക ബാധ്യതകൾ ഉണ്ടാകാനും ഇടയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *