മാർക്കോക്കു ശേഷം കാട്ടാളൻ തായ്ലാൻ്റിൽ ആരംഭിച്ചു
മാർക്കോ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ വൻവിജയത്തിനു ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സിൻ്റെ ‘ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് തിരക്കഥ രചിച്ച്സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ ഒന്ന് ബുധനാഴ്ച്ച തായ്ലാൻ്റിൽ ആരംഭിച്ചു.മൂന്നാഴ്ച്ചയോളം നീണ്ടുനിൽക്കുന്ന താണ് തായ്ലാൻ്റിലെചിത്രീകരണം. തുടർന്ന് കേരളത്തിലേക്കു ഷിഫ്റ്റ് ചെയ്യപ്പെടുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇടുക്കിയിൽ പുനരാരംഭിക്കുന്നതാണ്.ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നആൻ്റെണി പെപ്പെ , ജഗദീഷ്, കബീർദുഹാൻ സിങ്ങ് ഉൾപ്പടെ ഈ സിനിമയിലെ പ്രധാന താരങ്ങളൊക്കെ തായ്ലാൻ്റ് ഷെഡ്യൂളിൽ പങ്കെടുക്കുന്നുണ്ട്.പ്രധാനമായും ആക്ഷൻ രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്.ആക്ഷൻ കോറിയോഗ്രാഫി രംഗത്തെ പ്രശസ്തനായ കെച്ച കെംബഡിക്കയാണ് ഈ ചിത്രത്തിൻ്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.ഫുൾ ആക്ഷൻ പായ്ക്കഡ് സിനിമയെന്നു തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. സിദ്ദിഖ്, ആൻസൺ പോൾ അടക്കം ബോളിവുഡ്ഡിലേയും, മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലേയും പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു.സമീപകാലത്ത് കന്നഡ സിനിമകളിലെ സംഗീതവും സംഗീത സംവിധായകരും ഇൻഡ്യൻ ചലച്ചിത്ര രംഗത്ത് വലിയ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.അക്കൂട്ടത്തിലെ പ്രശസ്തനായ അജനീഷ് ലോക നാഥാണ് ഈ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.അരങ്ങിലും അണിയറയിലും ഇൻഡ്യയിലെ പ്രമുഖ ഭാഷകളിലെ മികവുറ്റ കലാകാരന്മാരുടെ സാന്നിധ്യം കൊണ്ട് ആകർഷകമായ ഈ ചിത്രത്തെ ഒരു പാൻ ഇൻഡ്യൻ സിനിമയായിട്ടാണ് അവതരിപ്പിക്കുന്നത്.മലയാളം, തമിഴ്, കന്നഡ, തെലുങ്ക്. ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രദർശനത്തിനെത്തുക സംഭാഷണം – ഉണ്ണി. ആർ.ഛായാഗ്രഹണം – രണ ദേവ്.എഡിറ്റിംഗ് – ഷമീർ മുഹമ്മദ്.കലാസംവിധാനം സുനിൽ ദാസ്.മേക്കപ്പ് – റോണക്സ് സേവ്യർ.കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻസ്റ്റിൽസ് – അമൽ സി. സദർ.ക്രിയേറ്റീവ് പ്രൊഡ്യൂസർ – ഡിപിൽദേവ്,എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജുമാന ഷെരീഫ്.പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.വാഴൂർ ജോസ്.