ആശഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

Spread the love

……………………………….
ചെടികൾക്കിടയിൽ തീഷ്ണമായ ഭാവത്തിലുള്ളഉർവ്വശിയുടെ പോസ്റ്ററോടെ ആശ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നു.
അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ സഫർ സനൽ കഥയെഴുതി സംവിധാനം ചെയ്യുന്നു.
സൈക്കോ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജോജു ജോർജ്,ഉർവ്വശി,
ഐശ്വര്യാ ലഷ്മി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈ മൂന്ന് അഭിനേതാക്കളുടേയും അഭിനയത്തിൻ്റെ മാറ്റുരക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഏറെ പുതുമയും കൗതുകങ്ങളും നൽകുമെന്നുറപ്പിക്കാം.
ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിയുള്ളഒരു ഇമോഷണൽ ഡ്രാമ.
ഇന്ന് ദക്ഷിണേന്ത്യൻ സിനിമയുടെ മിക്ക ഭാഷകളിലും സജീവമായ ഐശ്വര്യാ ലഷ്മി ഏറെ ഇടവേളക്കുശേഷമാണ് ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്.
വിജയരാഘവൻ, ജോയ് മാത്യു,ഭാഗ്യ ലഷ്മി,രമേഷ് ഗിരിജ എന്നിവരും പ്രധാന താരങ്ങളാണ്

ജോജു ജോർജ്, : രമേഷ് ഗിരിജ, സഫർ സനൽ, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം – മിഥുൻ മുകുന്ദൻ.
ഛായാഗ്രഹണം – മധു നീലകണ്ഠൻ,
എഡിറ്റിംഗ് – ഷമീർ മുഹമ്മദ്.
പ്രൊഡക്ഷൻ ഡിസൈനർ – വിവേക് കളത്തിൽ
കോസ്റ്റ്യും – ഡിസൈൻ സുജിത്. സി.എസ്.
മേക്കപ്പ് – ഷമീർ ശ്യാം.
സ്റ്റിൽസ് – അനൂപ് ചാക്കോ
ചീഫ് അസ്സോസ്സിയേറ്റ് രതീഷ് പിള്ള.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ജിജോ ജോസ്, ഫെബിൻ. എം. സണ്ണി.
പ്രൊഡക്ഷൻ മാനേജർ റിയാസ് പട്ടാമ്പി.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് സുന്ദരം
പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവെട്ടത്ത്.
അങ്കമാലി, കാലടി, ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു.
വാഴൂർ ജോസ്

Leave a Reply

Your email address will not be published. Required fields are marked *