ന്യൂനമർദ്ദം തീവ്രമാവുന്നു; മഴ കനക്കും
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ കനക്കും. ഫിലിപ്പൈൻസിന് സമീപമുള്ള ബൗലേയ് ചുഴലിക്കാറ്റും അന്തരീക്ഷ സ്ഥിതിയെ സ്വാധീനിക്കുന്നുണ്ട്. തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരം ജില്ലയുടെ കിഴക്കൻ മേഖലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. നാളെയോടെ മധ്യ, വടക്കൻ കേരളത്തിലേക്കും മഴ വ്യാപിക്കും. തിരുവനന്തപുരത്ത് കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ഇടുക്കിയിൽ ഏലത്തോട്ടത്തിൽ മണ്ണിടിച്ചിലുണ്ടായി.