സാധാരണക്കാരായ ജനങ്ങളെ മുന്നില്‍കണ്ടുള്ള ബജറ്റ്: വി.എൻ വാസവൻ
തിരുവനന്തപുരം: സാധാരണക്കാരായ ജനങ്ങളെ മുന്നില്‍കണ്ടുള്ള ബജറ്റാണ് ധനമന്ത്രി ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് മന്ത്രി വി എന്‍ വാസവന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ധനനയം സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെയും രൂക്ഷമായി ബാധിക്കുന്ന അവസ്ഥയാണിപ്പോള്‍. ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്തിക്കൊണ്ട് മുന്നോട്ടു പോകാനുള്ള ഉത്തരവാദിത്വമാണ് സര്‍ക്കാര്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ശക്തമായ വിപണിഇടപെടല്‍ മൂലം രാജ്യത്ത് വിലക്കയറ്റം ഏറ്റവുംകുറവുള്ള സംസ്ഥാനമാണ് കേരളം. ആ ഇടപെടല്‍ തുടരുന്നതിനായി 2000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. കൃഷിക്കായി 971 കോടിരൂപവകയിരുത്തിയ ബജറ്റില്‍ കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന വിവിധ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാളികേരത്തിന്റെ താങ്ങുവില രണ്ട് രൂപ കൂട്ടി 34 ആക്കി. നെല്‍കൃഷിക്ക് വികസനത്തിന് 95 കോടി വകയിരുത്തിയിട്ടുണ്ട്. റബര്‍ സബ്സിഡിക്ക് 600 കോടി രൂപ, മത്സ്യമേഖലയ്ക്ക് 321 കോടിയും അനുവദിച്ചു. ഒരോ മേഖലയും എടുത്ത് പരിശോധിച്ചാല്‍ ഏറ്റവും ജനക്ഷേമമായ പദ്ധതികള്‍ മുന്നോട്ടുവച്ചിരിക്കുന്ന ബജറ്റാണിത്. സംസ്ഥാനത്ത് അതിദാരിദ്ര്യം തുടച്ചുനീക്കാന്‍ 50 കോടിരൂപയാണ് അനുവദിച്ചിരിക്കുന്നത്, . ലൈഫ് മിഷന്‍ പദ്ധതിക്കായി 1436 കോടി രൂപ അനുവദിച്ചു. സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് സമ്പത്ത് എത്തുക എന്നത് ലക്ഷ്യമിട്ട് കുടുംബശ്രീക്ക് 260 കോടിയും, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയ കേരളത്തിനെ അതേ രീതിയില്‍ മുന്നോട്ടു നയിക്കുക എന്ന ഉത്ത്രരവാദിത്വമാണ് നിര്‍വ്വഹിക്കാനുള്ളത്. ലോകം അംഗീകരിക്കുന്ന കേരളമോഡലിലൂടെയാണ് പ്രതിസന്ധികാലത്തും സംസ്ഥാനം വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. ജനങ്ങള്‍ക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന സഹകരണ മേഖലയ്ക്കായി 140.50 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്.