വെള്ളനാട്-ഈസ്റ്റ് ഫോർട്ട് റൂട്ടിൽ പുതിയ കെ.എസ്.ആർ.ടി.സി സർവ്വീസ് പരി​ഗണനയിൽ

Spread the love

ആറ്റിങ്ങൽ റീജ്യണൽ ട്രാൻസ്പോർട്ട് അതോറിറ്റി പരിധിയിൽ വെള്ളനാട്-ഈസ്റ്റ് ഫോർട്ട് റൂട്ടിൽ പുതിയ കെ.എസ്.ആർ.ടി.സി സർവ്വീസ്സിന് അനുമതി നൽകുന്നത് പ​രി​ഗണനയിൽ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന ആറ്റിങ്ങൽ റീജ്യണൽ ട്രാൻസ്പോർട്ട് അതോറിറ്റി മേഖലാ യോ​ഗത്തിലാണ് ഇത് സംബന്ധിച്ച ചർച്ച നടന്നത്. പുതിയ പെർമിറ്റ്, പെർമിറ്റ് പുതുക്കൽ, പെർമിറ്റ് പേര് മാറ്റൽ എന്നിവ ഉൾപ്പെടെ 35 അപേക്ഷകൾ യോ​ഗത്തിൽ പരി​ഗണിച്ചു. ജില്ലാ പോലീസ് ചീഫ് (റൂറൽ) ഡിനിൽ ജെ.കെ, ആറ്റിങ്ങൽ റീജ്യണൽ ട്രാൻസ്പോർട്ട് അതോറിറ്റി ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ കെ.ജോഷി, ആറ്റിങ്ങൽ റീജ്യണൽ ട്രാൻസ്പോർട്ട് അതോറിറ്റി സെക്രട്ടറി ബിജു എസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *