ചരിത്രനഗരിക്ക് ആവേശമായി രമേശ് ചെന്നിത്തലയുടെ വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്‌സ്: ലഹരിക്കെതിരെ ഒരുമിച്ച് തൃശ്ശൂർ

Spread the love

തൃശൂര്‍: ചരിത്രവും സംസ്‌കാരവും ഇടകലര്‍ന്നു നില്‍ക്കുന്ന തേക്കിന്‍കാട് മൈതാനം അക്ഷരാര്‍ഥത്തില്‍ ഒരു ചെറു ജനസമുദ്രമായി. ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ തൃശൂരിന്റെ സാമൂഹ്യ സാംസ്‌കാരികനായകന്മാര്‍ ഒറ്റമനസോടെ ഒത്തു ചേര്‍ന്നു. പ്രൗഡ് കേരളയുടെ നേതൃത്വത്തില്‍ രമേശ് ചെന്നിത്തല നയിക്കുന്ന വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്‌സ് – ലഹരിക്കെതിരെ സമൂഹനടത്തം – അക്ഷരാര്‍ഥത്തില്‍ ഒരു പ്രതിരോധ പടപ്പുറപ്പാടായി.മണികണ്ഠനാല്‍ത്തറയില്‍ ആരംഭിച്ച നടത്തം മുന്‍എംപി കെ മുരളീധരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ലഹരി സമൂഹത്തെ തകര്‍ക്കുന്ന ക്യാന്‍സറാണെന്നും സമൂഹത്തില്‍ മുമ്പെങ്ങും കേട്ടിട്ടില്ലാത്ത തരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് ലഹരി കാരണമാണെന്നും മുരളീധരന്‍ പറഞ്ഞു. മാതാപിതാക്കള്‍ മക്കളെ കൊലപ്പെടുത്തുന്നതും മക്കള്‍ മാതാപിതാക്കളെ കൊലപ്പെടുത്തുന്നതും അടക്കമുള്ള വാര്‍ത്തകള്‍ ഇന്ന് നാം നിത്യവും കേള്‍ക്കുന്നു. ലഹരിവ്യാപനമാണ് പ്രധാന കുറ്റവാളി. ഇതിനെതിരെ നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു – മുരളീധരന്‍ പറഞ്ഞു.ലഹരിക്കെതിരെ പ്രതിരോധം വീടുകളില്‍ നിന്നു തന്നെ തുടങ്ങേണ്ടതുണ്ടെന്നു രമേശ് ചെന്നിത്തല പറഞ്ഞു. നിലവിലെ സംവിധാനങ്ങള്‍ പരാജയപ്പെടുകയാണ്. ഓരോ വീടുകളും സുരക്ഷിതമല്ലാതായിക്കൊണ്ടിരിക്രമേശ് ചെന്നിത്തലയുടെ നേതൃത്വത്തല്‍ ജില്ലാകേന്ദ്രങ്ങളില്‍ നടക്കുന്ന എട്ടാമത് വാക്കത്തോണാണ് ഇന്ന് തൃശൂരില്‍ അരങ്ങേറിയത്. കോഴിക്കോട്ട് ആരംഭിച്ച്, തിരുവനന്തപുരം, കൊല്ലം ആലപ്പുഴ, പത്തനംതിട്ട, കാസര്‍കോട് മലപ്പുറം എന്നീ ജില്ലകള്‍ പിന്നിട്ടു.തൃശ്ശൂർ നടന്ന പരിപാടിക്ക് മുൻ ഇന്ത്യൻ ഫുട്ബോൾ താരം പത്മശ്രീ ഐ എം വിജയൻ.മുൻ എം പി ടി എൻ പ്രതാപൻ, ഡി.സി. സി അധ്യക്ഷൻ ജോസഫ് ടാജറ്റ്, ഫാ. ദേവസ്സി പന്തല്ലൂക്കാരൻ, അബൂബക്കർ ഫൈസി, ഫാ. പോൾ പൂവത്തിങ്കൽ, ഫാ. എഡ്‌വിൻ കുറ്റിക്കൽ, തോമസ് ഉണ്ണിയാടൻ, ജോസ് വളളൂർ, എം. പി വിൻസെന്റ്, അനിൽ അക്കര, ജോസഫ് ചാലിശ്ശേരി, കെ.ആര്‍ ഗിരിജന്‍, എ. പ്രസാദ്, സുന്ദരൻ കുന്നത്തുള്ളി, ഷാജി കോടങ്കണ്ടത്ത്, ടി. വി. ചന്ദ്രമോഹൻ, സി എ മുഹമ്മദ്‌ റഷീദ്, പി എം അമീർ, സി വി കുര്യാക്കോസ്, എം പി ജാക്ക്സൺ, എം കെ അബ്ദുൾ സലാം, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, സി സി ശ്രീകുമാർഐ പി പോൾ, സി എ ഗോപപ്രതാപൻ, രാജൻ പല്ലൻ, ടി കെ പൊറിഞ്ചു, എൻ ആർ സതീശൻ തുടങ്ങിയവർ സേതുമാധവൻ, എംപി ജോബി, ടി. നിര്‍മ്മല, കെ. ജയശങ്കര്‍ എൻ.പി.രാമചന്ദ്രൻ, കെ.എൻ നാരായണൻ, ചന്ദ്രപ്രകാശ് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *