ലോകത്തെ പ്രധാന തുറമുഖങ്ങളുടെ മാതൃകയില്‍ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാൻ : 1000 കോടി രൂപ വകയിരുത്തി
ലോകത്തെ പ്രധാന തുറമുഖങ്ങളുടെ മാതൃകയില്‍ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറെക്കുന്നതായി ധനമന്ത്രി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ് ഷിപ്‌മെന്റ് കണ്ടെയ്‌നര്‍ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞത്തിന് മാറാന്‍ കഴിയുമെന്ന് ധനമന്ത്രി പറഞ്ഞു.സമുദ്രഗതാഗതത്തിലെ 3040 ശതമാനം ചരക്ക് നീക്കവും നടക്കുന്ന സമുദ്ര പാതയിലാണ് വഴിഞ്ഞം സ്ഥിതി ചെയ്യുന്നത്. നമ്മുടെ രാജ്യത്തിനും സമീപരാജ്യങ്ങള്‍ക്കും ചരക്ക് കൈമാറുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വാതായനമാണ് വിഴിഞ്ഞം തുറമുഖം. ലോകത്തെ പ്രധാന നഗരങ്ങളും വ്യവസായ കേന്ദ്രങ്ങളും വളര്‍ന്ന് വന്നത് ഇത്തരം കൈമാറ്റങ്ങളിലൂടെയാണ് സിഗപ്പൂര്‍, ദുബായ്, ഷാംഗ്ഹായ് തുടങ്ങിയ തുറമുഖ നഗരങ്ങളുടെ ഉദാഹരണം നമുക്ക് മുന്നിലുണ്ട്.വിഴിഞ്ഞം തുറമുഖത്തിന്റെ ചുറ്റുപാടുമുള്ള മേഖലയില്‍ വിപുലമായ വാണിജ്യ വ്യവസായ കേന്ദ്രം വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിഴിഞ്ഞം മുതല്‍ തേക്കട വരെയുള്ള ദേശിയപാത 66 നാവായിക്കുളം വരെ നീളുന്ന 63 കിലോമീറ്ററും തേക്കട മുതല്‍ മംഗലപുരം വരെയുള്ള 12 കിമി ഉള്‍കൊള്ളുന്ന റിംഗ് റോഡ് നിര്‍മിക്കാന്‍ തീരുമാനിച്ചു.സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ ഇടനാഴിയായി ഇത് മാറും. ഈ ഇടനാഴിയുടെ ചുറ്റുമായി വ്യവസായ സ്ഥാപനങ്ങളും വാണിജ്യ കേന്ദ്രങ്ങളും വിപുലമായ താമസ സൗകര്യങ്ങളുമുള്ള ടൗണ്‍ഷിപ്പുകളുടെ ശൃംഖല രൂപപ്പെടും. ഏകദേശം 5,000 കോടി ചെലവ് വരുന്ന വ്യാവസായി ഇടനാഴിയുടെ ഭൂമിയേറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി വഴി 1000 കോടി രൂപ വകയിരുത്തി. ലാന്‍ഡ് പൂല്‍ഗ് സംവിധാനവും പിപിപി വികസന മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തി 60,000 രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ആദ്യ ഘട്ടത്തില്‍ നടപ്പാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു.