റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം; സബ്‌സിഡി നല്‍കാന്‍ 600 കോടി
തിരുവനന്തപുരം: സംസ്ഥാനം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കോവിഡ് മഹാമാരിക്ക് ശേഷം കേരളം അതിജീവന പാതയിലാണ്. വെല്ലുവിളികളെ നേരിട്ട് സംസ്ഥാനത്തിന് മുന്നേറാനായതായി മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.കാര്‍ഷിക അനുബന്ധ മേഖലയില്‍ സംസ്ഥാനം 6.7 ശതമാനം വളര്‍ച്ച കൈവരിച്ചു. വ്യാവസായിക അനുബന്ധ മേഖലയില്‍ 17.3 ശതമാനം വളര്‍ച്ച ഉണ്ടായിരിക്കുന്നു. ഉത്പന്ന നിര്‍മാണ മേഖലയിലും വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്.രാജ്യത്ത് തന്നെ ഏറ്റവും കുറവ് വിലക്കയറ്റം കേരളത്തിലാണ്. വിലക്കയറ്റത്തിന്റെ ഭീഷണി പൂര്‍ണമായും ഒഴിഞ്ഞുമാറിയിട്ടില്ല. അതിനായി ശക്തമായ ഇടപെടലുകള്‍ നടത്താനായി 2023-24ലേക്ക് 2000 കോടി രൂപ മാറ്റിവെച്ചു.സംസ്ഥാനത്തെ റബര്‍ കൃഷിക്കാര്‍ പ്രതിസന്ധിയിലാണുള്ളത്. രാജ്യത്തെ ഏറ്റവും വലിയ പ്ലാന്റേഷന്‍ മേഖലയിലെ റബര്‍ കൃഷിക്കാരെ സംരക്ഷിക്കാന്‍ റബര്‍ സബ്‌സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടി ആക്കി വര്‍ധിപ്പിച്ചതായും മന്ത്രി വ്യക്തമാക്കി