പത്മശ്രീ മമ്മൂട്ടിയുടെ സഹോദരി പുത്രൻ അഷ്‌കർ സൗദാൻ, തമിഴ് നടി സാക്ഷി എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമിച്ച് ദിലീപ് നാരായണൻ സംവിധാനം നിർവഹിച്ച കേസ് ഡയറിയിൽ ഒരുപിടി മികച്ച താരങ്ങളുണ്ട്. അഷ്ക്കറിനെ കൂടാതെ വിജയരാഘവൻ രാഹുൽ മാധവ്, റിയാസ് ഖാൻ, സാക്ഷി അഗർവാൾ, നീരജ, അമീർ നിയാസ്, ഗോകുലൻ, കിച്ചു ടെല്ലസ്, ബാല, മേഘനാഥൻ, ബിജുകുട്ടൻ തുടങ്ങിയ വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. പി. സുകുമാർ ആണ് ഛായാഗ്രഹണം, തിരക്കഥ എ.കെ. സന്തോഷ്. വിവേക് വടാശ്ശേരി, ഷഹീം കൊച്ചന്നൂർ എന്നിവരുടേതാണ് കഥ.