സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും

Spread the love

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരണം. സംസ്ഥാനത്ത് ധന പ്രതിസന്ധി തുടർന്നേക്കുമെന്ന് ആണ് സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ഇത് മറികടക്കാൻ എന്തെല്ലാം നിർദ്ദേശങ്ങൾബജറ്റിൽ ഉണ്ടാകുമെന്നാണ് ഉറ്റുനോക്കുന്നത്. ചെലവു ചുരുക്കുന്നതിനോടൊപ്പം വരുമാന വർദ്ധനക്കുള്ള നിർദ്ദേശങ്ങളും ബജറ്റിൽ ഉണ്ടാകും. നികുതികൾ കൂട്ടാനും സർക്കാർ സേവനങ്ങൾക്ക് കൂടുതൽ പണമീടാക്കാനും പിഴത്തുകകൾ കൂട്ടാനുമെല്ലാം നടപടി വരും. ഭൂനികുതിയിലും ന്യായവിലയിലുമെല്ലാം കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ കിഫ്ബി വഴി വൻകിട പദ്ധതി പ്രഖ്യാപനങ്ങൾക്ക് സാധ്യതയില്ല. വിദ്യാഭ്യാസ ആരോഗ്യമേഖലകളിലും കൃഷി അടക്കം അടിസ്ഥാന സൗകര്യമേഖലകളും ബജറ്റ് പ്രത്യേകം പരിഗണിക്കും. ക്ഷേമ പെൻഷൻ വർദ്ധന പേലുള്ള നയപരമായ കാര്യങ്ങളിലും ജനപക്ഷ സമീപനം ഉണ്ടാകാനാണ് സാധ്യത.ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ മൂന്നാമത്തെ ബജറ്റ് ആണ് ഇന്ന് അവതരിപ്പിക്കുന്നത്. സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് തത്കാലത്തേക്ക് എങ്കിലും പരിഹാരം കണ്ടെത്താൻ വിവിധ സേവന നിരക്കുകൾ വർധിപ്പിക്കാനാണ് സർക്കാർ ആലോചന.

Leave a Reply

Your email address will not be published. Required fields are marked *