ഇടതുപക്ഷ പഞ്ചായത്ത് ഭരണസമിതികൾ സംസ്ഥാനത്ത് പുത്തൻ വികസന മാതൃക സൃഷ്ടിച്ചു

Spread the love

*

അരുവിക്കര: ഓഗസ്റ്റ് 14

ഇടതുപക്ഷ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വികസന മുന്നേറ്റത്തിലൂടെ സംസ്ഥാനത്ത് പുത്തൻ വികസന മാതൃക സൃഷ്ടിച്ചെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ പറഞ്ഞു.

എൽഡിഎഫ് അരുവിക്കര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനം അരുവിക്കരയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയസൂത്രണം രാജ്യത്തിന് മാതൃകയായി കേരളത്തിൽ ഫലപ്രദമായി നടപ്പിലാക്കിയത് എൽഡിഎഫ് സർക്കാരുകളാണ്. 50% സംവരണം വനിതകൾക്കായി നടപ്പിലാക്കുന്നതിന് എൽഡിഎഫിന് കഴിഞ്ഞു. സമസ്ത മേഖലകളിലും വികസന ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കി മുന്നോട്ടുപോകുന്ന അരുവിക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനങ്ങൾ മികവുറ്റതാണ്. അരുവിക്കരയുടെ തുടർ വികസനത്തിനായി ജനങ്ങളുടെ അഭിപ്രായങ്ങൾ സമന്വയിപ്പിക്കുന്നതിന് വേണ്ടി എൽഡിഎഫ് സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

ജാഥാ ക്യാപ്റ്റൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ കല, ജാഥാ മാനേജർ രേണുക രവി, അഡ്വ: എസ് എ റഹീം, അരുവിക്കര വിജയൻ നായർ, എൽഡിഎഫ് കൺവീനർ കെ സുകുമാരൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു എന്നിവർ നേതൃത്വം നൽകി.

16ന് ജാഥ സിപിഐ മണ്ഡലം സെക്രട്ടറി എം എസ് റഷീദ് ഉദ്ഘാടനം ചെയ്യും. സിപിഎം ഏരിയ സെക്രട്ടറി ആർ പി ശിവജി സമാപന സമ്മേളനം കാച്ചാണിയിൽ ഉദ്ഘാടനം ചെയ്യും.

പ്രസിദ്ധീകരണത്തിന്

സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *