ഉത്തരാഖണ്ഡിലെ ധരാലിയില്‍ ഉണ്ടായ മേഘവിസ്ഫോടനത്തിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതം

Spread the love

ഉത്തരാഖണ്ഡില്‍‍ ധരാലിയില്‍ ഉണ്ടായ മേഘവിസ്ഫോടനത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു. ഘീര്‍ ഗംഗ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തെ തുടർന്ന് വീടുകളും കെട്ടിടങ്ങളും ഉൾപ്പടെ ഒലിച്ച് പോയി. നാല് പേർ മരിച്ചതായി ജില്ലാ മജിസ്ട്രേറ്റ് സ്ഥിരീകരിച്ചിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു അനുശോചനം അറിയിച്ചു. മുഖ്യമന്ത്രി പുഷ്കർസിംഗ് ധാമിയുടെ നേതൃത്വത്തിൽ ഇന്നലെ അടിയന്തര യോഗം ചേർന്നു. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് ശ്രീ ധാമി മാധ്യമങ്ങളോട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *