സംസ്ഥാന ബജറ്റ് നാളെ : അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് സഭയിൽ അവതരിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും.സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വരുമാനം വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങളാകും ബജറ്റിൽ മുൻതൂക്കം എന്നാണ് സൂചന. സർക്കാർ സേവനങ്ങളിൽ പലതിന്റെയും സർവീസ് ചാർജുകളിൽ വർധനവുണ്ടാകും. നിലവിലുള്ള ക്ഷേമ പദ്ധതികൾ തുടരും.എന്നാൽ, ക്ഷേമ പെൻഷനുകളിൽ ഉപ്പേടെ വർധനവ് ഉണ്ടാകില്ല. ഒന്നിലധികം പെൻഷനുകൾ വാങ്ങുന്നത് ഒഴിവാക്കാനും, നികുതി പിരിവ് കാര്യക്ഷമമാക്കാനും നടപടികൾ ഉണ്ടാകും. ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് സഭയിൽ വയ്ക്കും. സിപിഐഎം നേതാക്കൾക്ക് ലഹരി മാഫിയയുമായി ബന്ധം ഉണ്ടെന്ന ആരോപണങ്ങൾ പ്രതിപക്ഷം നിയമസഭയിൽ ഇന്ന് അടിയന്തര പ്രമേയമായി ഉന്നയിച്ചേക്കും.