തൃശ്ശൂർ ഒല്ലൂരിൽ വ്യാജ മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ച രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു
തൃശ്ശൂർ ഒല്ലൂരിൽ വ്യാജ മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ച രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഒല്ലൂർ സ്വദേശി (44 വയസ്), ചിയ്യാരം സ്വദേശി കെവിൻ പോൾസൺ(37 വയസ്) എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഉമ്മർ.വി.എയും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാർ ആയ രാജു.എൻ.ആർ, ഗിരീഷ്.കെ.എസ്, പ്രിവന്റീവ് ഓഫീസർ രഞ്ജിത്.ടി.ജെ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ലത്തീഫ്, സിജോമോൻ, കൃഷ്ണപ്രസാദ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീജ, സിവിൽ എക്സൈസ് ഓഫീസർ ഷാജിത്ത്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷൈജു എന്നിവർ കേസെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.