അങ്കണവാടിയില്‍ കളിപ്പാട്ടം സൂക്ഷിക്കുന്ന ഷെല്‍ഫില്‍ പത്തിവിടര്‍ത്തിയ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി
എറണാകുളം : കരുമാല്ലൂർ ഗ്രാമപഞ്ചായത്തിലെ ആറ്റുപുഴക്കാവ് അങ്കണവാടിയില്‍ കളിപ്പാട്ടം സൂക്ഷിക്കുന്ന ഷെല്‍ഫില്‍ പത്തിവിടര്‍ത്തിയ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. അങ്കണവാടി കുഞ്ഞുകൾ ഇല്ലാത്ത സമയത്താണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. രാവിലെ 10 മണിയോടെയാണ് സംഭവം. ജീവനക്കാരിയായ ഹെൽപ്പർ അങ്കണവാടി തുറന്ന് കളിപ്പാട്ടങ്ങൾ എടുക്കാൻ ശ്രമിക്കുമ്പോഴാണ് പാമ്പിൻ്റെ ചീറ്റൽ കേട്ടത്. അതോടെ ജീവനക്കാരി പേടിച്ച് പിൻവലിഞ്ഞു . അപ്പോഴേക്കും ഏതാനും കുട്ടികളും അങ്കണവാടി എത്തി തുടങ്ങിയിരിക്കുന്നു. കുഞ്ഞുങ്ങൾ ഇല്ലാത്തിനെ തുടർന്ന് വൻ അപകടം ഒഴുവായി. തുടർന്ന് അങ്കണവാടി ജീവനക്കാർ പ്രദേശത്തെ കൗൺസിലറിനെ വിവരം അറിയിച്ചു. തുടർ കൗൺസലിർ അങ്കണവാടിയിൽ എത്തുകയും . വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി പാമ്പിനെ പിടികൂടി പാമ്പിനെ വനത്തിൽ വിടാൻ തീരുമാനം എടുക്കുകയും ചെയ്തു. മൂന്ന് ദിവസം അങ്കണവാടി അവധി നൽകയും ചെയ്തു .