തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല സഹോദരിയെ പ്രണയിച്ച യാളെ സഹോദരൻ വെട്ടിക്കൊന്നു
തിരുനൈൽവേലി : തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല സഹോദരിയെ പ്രണയിച്ച യാളെ സഹോദരൻ വെട്ടിക്കൊന്നു. ചെന്നൈയിലെ സ്വകാര്യ ഐ.ടി കമ്പനിയിലെ ജീവനക്കാരൻ കവിൻ സെൽവഗണേഷ് (27) ആണ് കൊല്ലപ്പെട്ടത്. തിരുനൈൽവേലി പി.സി നഗർ സ്വദേശി സുർജിത്ത് (26) ആണ് കൊലയാളി. സുർജിത്തിൻ്റെ പിതാവ് പാളയം ക്വാട്ട അസിസ്റ്റൻ്റ് ഇൻസ്പെക്ടറാണ്. സുർജിത്തിൻ്റെ സഹോദരി സുഭാഷിണി സ്കൂൾ പഠിക്കുന്ന കാലം മുതലെ ഇരുവരും പ്രണയത്തിലായിരുവെന്ന് പറയപ്പെടുന്നു. എന്നാൽ സുഭാഷിണിയുടെ പിതാവും സഹോദരനും ഇരുവരുടെ പ്രണയത്തിന് എതിരെയായിരുന്നു. എന്നാൽ മുത്തച്ഛന് സുഖമില്ലാതെ നാട്ടിൽ ലീവിന് എത്തിയ കവിൻ സെൽവഗണേഷ് എടിസി നഗറിലെ സ്വകാര്യ ആശുപത്രിയിൽ മുത്തച്ഛൻ്റെ ചികിത്സയ്ക്കായി കൊണ്ടുവന്നിരുന്നു. പിന്നാലെ ആശുപത്രിയിൽ എത്തിയ സുഭാഷിനിയുടെ സഹോദരൻ സുർജിത്ത് തൻ്റെ മാതാപിതാക്കൾക്ക് കെവിനെ കാണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോ തുടർന്ന് കവിൻ സെൽവ ഗണേഷ് സുർജത്തിൻ്റെ നിർദേശ പ്രകാരം ഇരുചക്രവാഹനത്തിൽ കയറി സുഭാഷിണിയുടെ മാതാപിതക്കളെ കാണുവാൻ പോയി. എന്നാൽ മുന്നിൽ കടന്നു പോയ സുർജിത്തിൻ്റെ കാർ കെടിസി നഗർ മങ്കമ്മൽ റോഡ് അഷ്ടലക്ഷ്മി സ്ട്രീറ്റിന് സമീപം കാർ നിർത്തിയ ശേഷം. തൻ്റെ സഹോദരിയെ ഇനി കാണുകയോ സംസാരിക്കുയോ ചെയ്യരുതെന്ന് കവിൻ സെൽവഗണോഷിനോട് സുർജിത്ത് ആവശ്യപ്പെട്ടു. ഇതോ തുടർന്ന് ഇരുവരും വാക്കു തർക്കത്തിലാക്കും സുർജിത്ത് കൈയിൽ കരുതിയിരുന്ന വാൾയെടുത്തു വെട്ടുകയായിരുന്നു. ശേഷം സംഭവസ്ഥലത്ത് നിന്ന് കാറുമെടുത്ത് സുർജിത്ത് മുങ്ങി. വെട്ടുകൊണ്ട് കിടന്ന കവിൻ സെൽവഗണേഷിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . നിലവിൽ യുവതിയുടെ അച്ഛനെയും അമ്മയെയും ഒന്നാംപ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. ഇരുവരും പൊലീസ് ഉദ്യോഗസ്ഥരാണ്. കെവിന്റെ അമ്മയുടെ പരാതിയിലാണ് നടപടി. കേസില്‍ മൂന്നാം പ്രതിയാണ് സുര്‍ജിത്.