അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ്‌ നേതാവുമായ വി എസ് അച്യുതാനന്ദന് വിട നൽകാൻ കേരളം. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് ആലപ്പുഴയില്‍

Spread the love

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ്‌ നേതാവുമായ വി എസ് അച്യുതാനന്ദന് വിട നൽകാൻ കേരളം. ആലപ്പുഴയിലേക്കുള്ള വിലാപയാത്ര ഇപ്പോള്‍ കായംകുളത്തേക്ക് നീങ്ങുകയാണ്. പ്രിയനേതാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാനായി നിരവധി പേരാണ് വഴിയരികില്‍ കാത്തു നിൽക്കുന്നത്. വിഎസിന്‍റെ സംസ്കാരം ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ നടക്കും. വൈകിട്ട് 4 മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ആലപ്പുഴ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും തുടർന്ന് ടൗൺ ഹാളിലും ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ മൈതാനത്തും പൊതുദർശനമുണ്ടാകും. ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കേരള സർവകലാശാലയും പി.എസ്.സിയും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു.

Leave a Reply

Your email address will not be published. Required fields are marked *