തൃശൂരിൽ കിണറിൽ വീണ പുള്ളിമാൻ കുഞ്ഞിന് രക്ഷകനായി വനംവകുപ്പ് ജീവനക്കാരൻ ലിജോ
തൃശൂരിൽ കിണറിൽ വീണ പുള്ളിമാൻ കുഞ്ഞിന് രക്ഷകനായി വനംവകുപ്പ് ജീവനക്കാരൻ ലിജോ. കിണറിൽ വീഴുന്ന അവശനായ പുള്ളിമാൻ കുഞ്ഞിനാണ് രക്ഷകനായി ലിജോ എത്തിയത്. സുരക്ഷാ മുൻകരുതലുകളോടെ ലിജോ കിണറിലിറങ്ങി മാൻ കുഞ്ഞിനെ സുരക്ഷിതമായി റെസ്ക്യൂ ചെയ്ത് കിണറ്റിൻ്റെ പുറത്ത് പുള്ളിമാൻ കുഞ്ഞിനെ എത്തിച്ചു. കിണറിൽ ധാരാളം വെള്ളം ഉണ്ടായിരുന്നു. വെള്ളം കുടിച്ച് പുള്ളിമാൻ കുഞ്ഞ് ജീവന് വേണ്ടി നിലവിളിക്കുകയായിരുന്നു. പുള്ളിമാനെ കിണറിൽ അകത്തു നിന്ന് എടുത്ത് സിപി ആർയും നൽകി വനംവകുപ്പ് ജീവനക്കാർ ലിജോ പുള്ളിമാൻകുട്ടിയെ രക്ഷപ്പെടുത്തുന്നത് ഇപ്പോൾ സോഷ്യൽ മീഡിയിൽ വീഡിയോ വൈറലാണ്.