ആഡംബര വാഹനത്തിൽ കടത്തിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് പിടികൂടി . പിടികൂടിയത് 300 കിലോയോളം നിരോധിത പുകയില ഉൽപ്പന്നo
നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിൽ ബീമാപള്ളി സ്വദേശികളായ ഷമീർ നവാസ് എന്നിവർ ഇന്ന് വെളുപ്പിന് 4 മണിക്ക് കാറിൽ കടത്തി കൊണ്ടുവന്ന 300 കിലോയോളം പുകയില ഉൽപ്പന്നങ്ങൾ നെയ്യാറ്റിൻകര ഇരിമ്പിൽ ഭാഗത്തുനിന്ന് പിടികൂടിയത്. ഇവരെ എക്സൈസ് സംഘം കുറച്ച് ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു . വലിയതോതിൽ തിരുവനന്തപുരം ജില്ലയിൽ തന്നെ ശേഖരിച്ചു വച്ചിരിക്കുന്ന ഗണേഷ് , കൂൾ തുടങ്ങിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ചെറുകിട കച്ചവടക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് പതിവ് . കൂൾ എന്ന പേരിലുള്ള നിരോധിത പുകയില ഉത്പന്നം സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് വിതരണം ചെയ്യാനുള്ളതാണെന്ന് കടത്തിക്കൊണ്ടുവന്നവർ പറഞ്ഞു. നിരോധിത ഉൽപ്പന്നങ്ങളുടെ ഉറവിടത്തെ പറ്റിയുള്ള അന്വേഷണം തുടരുമെന്ന് എക്സൈസ് അറിയിച്ചു. കടത്തിക്കൊണ്ടുവന്ന പുകയില ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ 4 ലക്ഷത്തോളം രൂപ വില വരും . എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് പ്രിവന്റീവ് ഓഫീസർ അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർ സുരേഷ് കുമാർ , വിജയമോഹൻ , ഷിന്റോ, അരുൺ തുടങ്ങിയവർ റൈഡിൽ പങ്കെടുത്തു.