അമേരിക്കയിലെ അലാസ്ക പെനിൻസുലയിലും തെക്കൻ അലാസ്കയിലും ഭൂചലനം
വാഷിംഗ്ടൺ : അമേരിക്കയിലെ അലാസ്ക പെനിൻസുലയിലും തെക്കൻ അലാസ്കയിലും ഭൂചലനം. ഉച്ചയ്ക്ക് 12.37 നാണ് ഭൂചലനം അനുഭവപ്പെട്ടത്. 7.3 തീവ്രത രേഖപ്പെടുത്തി. കൂടാതെ തെക്കൻ അലാസ്കയിൽ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പ്രദേശത്തുള്ള ജനങ്ങൾ സുരക്ഷിതമായ പ്രദേശത്തേക്ക് മാറണമെന്ന് ഉത്തരവ് നൽകിയിട്ടുണ്ട്. അമേരിക്കൻ ജിയോളജിക്കൽ സർവ്വേയാണ് ഭൂചലനം അനുഭവപ്പെട്ട വിവരം പുറത്ത് വിട്ടത്.നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനാണ് അലാസ്ക പെനിൻസുലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.