അമ്പലത്തറ വാർഡ് കൗൺസിലർ സിമി ജ്യോതിഷിനെതിരെയുള്ള ആക്രമണം ആസൂത്രിതം: BJP

Spread the love

അമ്പലത്തറ വാർഡ് കൗൺസിലർ സിമി ജ്യോതിഷിനെതിരെയുള്ള ആക്രമണം ആസൂത്രിതം: BJP

നഗരസഭയിൽ അധികാരം നഷ്ടപ്പെട്ട CPM വല്ലാത്ത വിഭ്രാന്തിയിലാണന്നും ശുചീകരണ തൊഴിലാളികളെ പിന്മാറ്റി ആറ്റുകാൽ പൊങ്കാലാനന്തര ശുചീകരണം അട്ടിമറിയ്ക്കാൻ CPM നേതാക്കൾ ശ്രമിച്ചിരുന്നത് പരാജയമായപ്പോൾ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു. അതും നഗര ജനത തള്ളി കളഞ്ഞപ്പോഴാണ് വനിതകളായ ബി ജെ പി കൗൺസില മാർക്ക് നേരെ CPM ആക്രമണം അഴിച്ച് വിടുന്നതെന്ന് ബി ജെ പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ ആരോപിച്ചു.

ശുചീകരണ തൊഴിലാളികളിൽ ആശയകുഴപ്പം സൃഷ്ടിക്കാനും നഗരത്തിലെ മാലിന്യം നീക്കം സ്തംഭിപ്പിക്കാനും CPM ശ്രമിക്കുന്നത് രാഷ്ട്രിയമായി പ്രതിരോധിക്കുമെന്നും ഇതിനെതിരെ പ്രതിഷേധിച്ച് എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വന്ന് CPM ൻ്റെ വികൃത മുഖവും, കപട നഗര സ്നേഹവും തുറന്ന് കാണിക്കണമെന്നും കരമന ജയൻ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *