അനധികൃത നിയമനത്തിനെതിരെ കോർപ്പറേഷൻ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം
തിരുവനന്തപുരം : അനധികൃത നിയമനത്തിനെതിരെ കോർപ്പറേഷൻ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചിൽ പ്രവർത്തകർക്ക് നേരെ ശക്തമായി പല തവണ ജലപീരങ്കി പ്രയോഗിച്ചു . കൂടാതെ പോലീസ്’ലാത്തിയും വീശി . കോർപ്പറേഷൻ മതിൽ ചാടി കടക്കുവാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തള്ളി മാറ്റി. ഇതോതുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. നേരിയ തോതിൽ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷ അവസ്ഥയിലേക്ക് കടന്നു. തുടർന്ന് മുതിർന്ന ബി.ജെ.പി നേതാക്കൾ എത്തിയാണ് സംഘർഷ അവസ്ഥയിക്ക് അയവ് വരുത്തിയത്.ശുചീകരണ ജീവനക്കാരുടെ നിയമനത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.