മാസത്തോളം ലക്ഷദ്വീപിനെ വിറപ്പിച്ച പെരുമ്ബാമ്ബിനെ പിടികൂടി കപ്പല്‍മാര്‍ഗം കൊച്ചിയിലെത്തിച്ചു
കൊച്ചി : ആറ് മാസത്തോളം ലക്ഷദ്വീപുകാരെ ആശങ്കയിലാഴ്‌ത്തിയ പെരുമ്ബാമ്ബിനെ പിടികൂടി കപ്പല്‍മാര്‍ഗം കൊച്ചിയിലെത്തിച്ചു.കോഴിക്കോട് നിന്ന് ചരക്കുകള്‍ക്കിടയിലൂടെ കവരത്തിയിലെത്തിയ പെരുമ്ബാമ്ബ് വളര്‍ത്തുമൃഗങ്ങളെ ഭക്ഷിച്ച് ദ്വീപുകാരെ ഭയത്തിലാഴ്‌ത്തി വരികയായിരുന്നു.2024 ഒക്ടോബറിലാണ് മലമ്ബാമ്ബിനത്തില്‍പ്പെട്ട 16 അടി നീളമുള്ള ഇന്ത്യന്‍ റോക്ക് പെരുമ്ബാമ്ബ് (റോക്ക് പൈത്തണ്‍) കവരത്തിയിലെത്തിയത്.പാമ്ബിനെ കണ്ട ചരക്ക് കയറ്റിറക്ക് തൊഴിലാളികള്‍ അതിനെ കടലിലേക്കിട്ടു. തുടര്‍ന്നത് കരയിലേക്ക് നീന്തിക്കയറി ദ്വീപില്‍ താമസമാക്കുകയായിരുന്നു. കവരത്തിയിലെ പല ഭാഗങ്ങളിലായി പെരുമ്ബാമ്ബിനെ കണ്ട ദ്വീപ് നിവാസികള്‍ അറിയിച്ചതോടെ വനം വകുപ്പധികൃതരാണ് ഏറെ പണിപ്പെട്ട് പാമ്ബിനെ പിടികൂടിയത്.പാമ്ബുകളില്ലാത്ത ലക്ഷദ്വീപില്‍ പെരുമ്ബാമ്ബെത്തിയത് വനംവകുപ്പ് അധികൃതരേയും വലച്ചു. പാമ്ബ് പിടിക്കാന്‍ വൈദഗ്ധ്യമുള്ളവരുടെ കുറവും വെല്ലുവിളിയായി. പാമ്ബിനെ പിടികൂടുന്ന വേളയില്‍ ആട്ടിന്‍കുട്ടിയെ ഭക്ഷിച്ച നിലയിലായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. വിഷാംശം ഇല്ലാത്ത പാമ്ബ് ഇരയെ വട്ടംചുറ്റി ഞെരുക്കിയാണ് കൊന്ന് ആഹാരമാക്കുന്നത്. 1975ലെ സംരക്ഷിത ഇനത്തില്‍പ്പെട്ട പാമ്ബിനെ പ്രത്യേക അനുമതിയോടെ ശീതികരിച്ച പെട്ടിയിലാക്കിയാണ് കൊച്ചി തുറമുഖത്തെത്തിച്ചത്.എം.വി. കോറല്‍ യാത്രക്കപ്പല്‍ മാര്‍ഗം എത്തിച്ച പെരുമ്ബാമ്ബിനെ മൃഗ ഡോക്ടര്‍ എത്തി ആരോഗ്യനില പരിശോധിച്ച ശേഷം പെരുമ്ബാവൂര്‍ വനം വകുപ്പധികൃതര്‍ക്ക് കൈമാറി.പിന്നീട് കോടനാട് കാട്ടില്‍ തുറന്നുവിട്ടു. കായല്‍ത്തീര കാടുകളില്‍ കണ്ടുവരുന്ന ഇനമാണിതെന്ന് വനം വകുപ്പധികൃതര്‍ പറഞ്ഞു.