ഡോളർ തട്ടിപ്പ്; ചിറ്റിലഞ്ചേരി സ്വദേശി അറസ്റ്റിൽ

Spread the love

ആലത്തൂർ: ഡോളർ മാറ്റി ഇന്ത്യൻ രൂപ നൽകുന്ന ഇടപാടിൽ ഒഡീഷ സ്വദേശിയിൽനിന്ന് 3,57,200 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ചിറ്റിലഞ്ചേരി സ്വദേശി അറസ്റ്റിൽ. ആലത്തൂർ ചിറ്റിലഞ്ചേരി കോഴിപ്പാടം പ്രസാദിനെയാണ് (49) ആലത്തൂർ പോലീസിന്റെ സഹായത്തോടെ ഒഡീഷ ഭുവനേശ്വർ സൈബർ ക്രൈം പോലീസ് പിടികൂടിയത്. ഓൺലൈൻ ട്രേഡിങ് നടത്തുന്ന ഇയാൾ മൊബൈൽ ആപ്പ് ഉപയോഗിച്ച് ഒഡീഷ ഇൻഫോസിറ്റി കോർധ സ്വദേശി ദീപക് നായിക്കിന്റെ അക്കൗണ്ടിൽനിന്ന് പണം തട്ടിയെടുത്തെന്നാണ് കേസ്. വ്യാഴാഴ്ച വൈകീട്ടാണ് ഇയാളെ പിടികൂടിയത്. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ ഒഡീഷയിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *