ഡ്രൈഡേയില്‍ ബൈക്കില്‍ കറങ്ങി നടന്ന് അനധികൃത മദ്യ വിൽപ്പന നടത്തിയാൾ അറസ്റ്റിൽ
കോട്ടയം: ഡ്രൈഡേയില്‍ ബൈക്കില്‍ കറങ്ങി നടന്ന് അനധികൃത മദ്യ വിൽപ്പന നടത്തിയാൾ അറസ്റ്റിൽ. അകലക്കുന്നം മറ്റക്കരകര മുരിപ്പാറ എം.എം. ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്.പാമ്പാടി റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. 30 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായിട്ടാണ് എക്സൈസ് ഇയാളെ പിടികൂടിയത്. മദ്യം കടത്താന്‍ ഉപയോഗിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.റെയ്ഡില്‍ എക്സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ പി.ബി. ബിജു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷെഫീഖ്, അഖില്‍ എസ്. ശേഖര്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ സിനി ജോണ്‍, എക്സൈസ് ഡ്രൈവര്‍ സോജി തുടങ്ങിയവര്‍ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.