അഹമ്മദാബാദ് വിമാനാപകടം: എന്‍ ഐ എ സംഘം സ്ഥലം സന്ദര്‍ശിച്ചു

Spread the love

അഹമ്മദാബാദ് വിമാനാപകടത്തില്‍ അന്വേഷണത്തിനായി എന്‍ ഐ എ സംഘവും. എന്‍ ഐ എ വിദഗ്ധസമിതി സ്ഥലത്ത് സന്ദര്‍ശനം നടത്തി. എ എ ഐ ബി വിഭാഗം വിമാനത്തിലെ ഡി വി ആര്‍ കണ്ടെടുത്തു. വിമാനത്തിന്റെ കാണാതായ ബ്ലാക്ക് ബോക്സ് കൂടി കണ്ടെത്തിയതോടെ അന്വേഷണം വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കം തീഗോളമായി മാറിയ വിമാനാപകടത്തിന്റെ ചുരുളഴിക്കാന്‍ എന്‍ ഐ എ സംഘവും സ്ഥലത്തെത്തി. എന്‍ ഐ എയുടെ ഉന്നത ഉദ്യോഗസ്ഥരാണ് സ്ഥലം സന്ദര്‍ശിച്ചത്. നിലവില്‍ അന്വേഷണം നടത്തുന്ന ഏജന്‍സികള്‍ക്കായി എന്‍ ഐ എ സഹായം നല്‍കും. വിമാനത്തിലെ പൂര്‍ണദൃശ്യങ്ങള്‍ അടങ്ങുന്നതാണ് ഡി വി ആര്‍. റഡാറിലൂടെ വിമാനത്തിലെത്തിയ സന്ദേശവും ഡി വി ആറില്‍ നിന്ന് കണ്ടെത്താനാകുമെന്നാണ് സൂചന.

വിമാനത്തിലെ മുന്‍വശത്തുളള ബ്ലാക്ക് ബോക്‌സ് കൂടി കണ്ടെത്തിയതായി എ എ ഐ ബി വ്യക്തമാക്കി. കോക്പിറ്റ് വോയ്സ് റെക്കോര്‍ഡും ഫ്ലൈറ്റ് ഡേറ്റകള്‍ ഉള്‍പ്പെടെ ബ്ലാക്ക് ബോക്‌സ് ലഭിക്കുന്നതിലൂടെ വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര വ്യോമയാന മന്ത്രാലയം നേരത്തേതന്നെ പ്രഖ്യാപിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെയും അന്വേഷണം പുരോഗമിക്കുകയാണ്.


എ എ ഐ ബി ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പൈടെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ബ്രിട്ടന്‍, യു എസ് എന്നീ രാജ്യങ്ങളിലെയും വിദഗ്ധര്‍ ഉടന്‍ ഇന്ത്യയിലെത്തും. യു എസിന്റെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും അന്വേഷണത്തില്‍ പങ്കാളികളാകുമെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *