പോലീസിന് നേരെ അതിക്രമം നടത്തിയ യുവാവ് പിടിയിൽ. പിടിയിലായ പ്രതി മുമ്പും നിരവvധി കേസിലെ പ്രതിയെന്ന പോലീസ്’
ഫോണിൽ ലഭിച്ച വിവരം അന്വേഷിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുനിർത്തി അതിക്രമം കാട്ടിയ കൂതാളി ഷൈൻ നിവാസിൽ ഷൈൻ മോഹൻ (32) ആണ് വെള്ളറട പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ
ദിവസം രാത്രിയായിരുന്നു
കേസിനാസ്പദമായ സംഭവം നടന്നത്.
ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളറടയിൽ നിർത്തിയിട്ടിരുന്ന വാഹനം പരിശോധിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു. ഷൈനിന്റെ അതിക്രമം . സ്റ്റേഷനിലെ സിപിഒ പ്രദീപിന് നേരെ അതിക്രമം നടത്തിയ ശേഷം, എസ് എച്ച് വി പ്രസാദിന്റെ ഹെഡ്ഫോണും പ്രതി പൊട്ടിച്ചു കളഞ്ഞു.
കസ്റ്റഡിയിലെടുത്ത പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.