സൗദി അറേബ്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദർശനം. മൂന്നാം തവണയാണ് പ്രധാനമന്ത്രിയായി മോദി സൗദി അറേബ്യ സന്ദർശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സുപ്രധാന
സൗദി അറേബ്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും
കരാറുകളിൽ ഒപ്പുവെക്കുന്ന ചടങ്ങിൽ മോദി പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ മുൻ സന്ദർശനങ്ങൾ റിയാദിലായിരുന്നുവെന്നും എന്നാൽ ഇത് ആദ്യമായാണ് ജിദ്ദ സന്ദർശിക്കുന്നതെന്നും ഇന്ത്യൻ അംബാസഡർ വ്യക്തമാക്കി. ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ രണ്ടാം യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് ഈ സന്ദർശനം. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് മോദിയുടെ സൗദി സന്ദർശനം.
ഊർജ്ജം, പ്രതിരോധം, വ്യാപാരം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളിൽ സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. ഇന്ത്യ-മിഡിൽ ഈസ്റ്റ് -യൂറോപ്പ് വ്യവസായ ഇടനാഴിയുടെ പുരോഗതിയും യോഗത്തിൽ ചർച്ചയാകുമെന്ന് റിപ്പോർട്ടുകൾh സൂചിപ്പിക്കുന്നു. മോദി സർക്കാരിന്റെ മൂന്നാം ഭരണകാലത്തെ ആദ്യ സൗദി സന്ദർശനം കൂടിയാണിത്.