പച്ചക്കറി മാത്രമല്ല കേരളത്തിലേക്ക് മാംസത്തിനായി മൃഗങ്ങളെത്തുന്നതും പരിശോധനയില്ലാതെ
കുമളി : മാംസത്തിനായി സംസ്ഥാനത്തേക്കെത്തുന്ന മൃഗങ്ങളില്‍ രോഗങ്ങളുണ്ടെങ്കില്‍ കണ്ടെത്താന്‍ യാതൊരു സംവിധാനങ്ങളും ഇപ്പോഴുമില്ല.തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന മൃഗങ്ങളുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് കണ്ണടച്ച് വിശ്വസിച്ചാണ് ഓരോ ലോഡും അതിര്‍ത്തി കടക്കുന്നതെന്നാണ് ഫുഡ് എല്ലാം ഗുഡ് അല്ല എന്ന പരമ്ബരയ്ക്കായുള്ള ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായത്. കുമളി ചെക് പോസ്റ്റ് കടക്കണമെങ്കില്‍ കുറഞ്ഞത് അയ്യായിരം രൂപ വേണം. *ആര്‍ ടി ഒ* , *സെയില്‍* *ടാക്സ് ,പൊലീസ്* എല്ലാവര്‍ക്കും കൊടുക്കണമെന്നാണ് മാട് മൊത്തക്കച്ചവടക്കാരന്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോട് വിശദമാക്കിയത്. ഏതെങ്കിലും മാട് താഴെ വാഹനത്തില്‍ വീണിട്ടുണ്ടോ, ചത്തത് വല്ലതുമുണ്ടോ, എല്ലാം ജീവനുളളതാണോ എന്ന് മാത്രമാണ് ചെക്ക് പോസ്റ്റുകളില്‍ നോക്കുന്നത്. അല്ലാതെ വേറൊരു പരിശോധനയുമില്ലെന്നും കന്നുകാലികളുമായി വരുന്ന ലോറി ഡ്രൈവറും വിശദമാക്കുന്നു.നിലമുഴാനും സാധനങ്ങള്‍ കൊണ്ടുവരാന്‍ കാളവണ്ടികളും കാളപ്പോരുമെല്ലാം പതിറ്റാണ്ടുകളായി തമിഴ്സംസ്കാരത്തിന്‍റെ ഭാഗമാണ്. വിനോദത്തിനും കൃഷിക്കും ഉപജീവനത്തിനും മാംസത്തിനുമായാണ് ഇവിടെ മൃഗങ്ങളെത്തീറ്റിപ്പോറ്റുന്നത്. പക്ഷേ എല്ലാത്തിനുമൊടുവിലൊരിടമുണ്ട്. പ്രായം ചെല്ലുമ്ബോള് കന്നുകാലികള്‍ എത്തുന്നത് തമിഴ്നാട്ടിലെ മാട്ടുച്ചന്തകളിലാണ്.ആന്ധ്രയില്‍നിന്നും മഹാരാഷ്ടയില്‍ നിന്നുമടക്കം അഞ്ചുസംസ്ഥാനങ്ങളില്‍ നിന്നായി ഇപ്പോള്‍ മാടുകള്‍ തമിഴ്നാട്ടിലേക്കെത്തുന്നുണ്ട്. ഇവ എല്ലാം പിന്നെ കേരളത്തിലേക്കാണ് വരിക. കൊടുക്കേണ്ടത് മുന്‍കൂറായി അതിര്‍ത്തിചെക്പോസ്റ്റുകളില്‍ എത്തിച്ചാല്‍ പിന്നെ എങ്ങും യാതൊരാരോഗ്യ പരിശോധനയുമില്ലെന്ന് വില്‍പ്പനക്കാര്‍ തന്നെ പറയുന്നു. തമിഴ്നാട്ടിലെ കമ്ബത്തുനിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന മാട്ടുവണ്ടിയ്ക്കൊപ്പമാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘവും രാത്രി പത്തുമണിയോടെ പുറപ്പെട്ടത്. കമ്ബത്തുനിന്ന് കുമളിയിലേക്കാണ് മാട്ടുവണ്ടിയുടെ യാത്ര. ലോറികളില്‍ മാത്രമല്ല കണ്ടെയ്നറുകളിലും ഇപ്പോള്‍ മാടുകളെ കുത്തിനിറച്ച് കടത്തുന്നുണ്ട്. അതിര്‍ത്തി കടക്കുന്പോഴേക്കും ഒരു പരുവമായിട്ടുണ്ടാകും കന്നുകാലികള്‍.മാട്ടുവണ്ടി ഗൂഡല്ലൂരില്‍ നിന്ന് കുമളി ചുരം കയറുമ്ബോ കാണിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് നേരത്തേ തയ്യാറാണ്. ഇത് കാണിച്ചാല്‍ ഏതുവണ്ടിയും കടത്തിവിടും. തമിഴ്നാട്ടിലെ ഏതോ ഒരു മൃഗഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റാണ് ഇത്. ഏതാണ്ട് എല്ലാവണ്ടികള്‍ക്കും ഒരേ സര്‍ട്ടിഫിക്കറ്റാണെന്ന് ഡ്രൈവറും സമ്മതിക്കുന്നു. അതിര്‍ത്തി ചെക് പോസ്റ്റില്‍ കേരളത്തിലെ മൃഗസംരക്ഷണ വകുപ്പിന്‍റെ ചെക്പോസ്റ്റുണ്ട്. അവിടെകാണിച്ചാല്‍ മതി. എല്ലാ പരിശോധനയും അതോടെ തീര്‍ന്നു.മാട്ടുവണ്ടി കുമളി ചെക്പോസ്റ്റിലെത്തിയപ്പോള്‍ ഡ്രൈവര്‍ക്കൊപ്പം ഞങ്ങളും ചെക്പോസ്റ്റിലേക്ക് കയറി. അപ്രതീക്ഷിതമായി മൈക്കും ക്യാമറയും കണ്ട് ഉദ്യോഗസ്ഥര്‍ക്ക് പകച്ചു. തമിഴ്നാട്ടിലെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് മാത്രം വിശ്വസിച്ച് എങ്ങനെയാണ് മൃഗങ്ങളെ അതിര്‍ത്തികടക്കുക. ഒരു പരിശോധനയവും വേണ്ടേയെന്ന് ചോദ്യത്തിനുള്ള മറുപടി വണ്ടികളില്‍ കയറി പരിശോധിക്കുമെന്നാണ്. എന്തെങ്കിലും രോഗമുണ്ടോയെന്ന് കണ്ടുപിടിക്കാന്‍ യാതൊരു സംവിധാനവും അതിര്‍ത്തിയിലില്ല.