വനിത ദിനാഘോഷവും ഇഫ്താർ സംഗമവും

Spread the love

തിരുവനന്തപുരം : കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെൻറ് ചാരിറ്റബിൾ സൊസൈറ്റിയും പ്രവാസി ഭാരതിയുടെയും നേതൃത്വത്തിൽ തിരുവനന്തപുരം പൂജപ്പുര ഗവൺമെൻറ് ചിൽഡ്രൻസ് ഹോമിൽ സ വനിതാദിന ആഘോഷവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

പ്രവാസി ബന്ധു ഡോ. എസ് അഹ്മദിന്റെ അധ്യക്ഷതയിൽ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. ജയാ ഡാളി ഉദ്ഘാടനം ചെയ്തു, തിരുവനന്തപുരം എഡിഎം ബീന പി ആനന്ദ് മുഖ്യ അതിഥിയായി സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകളെ ആദരിക്കുകയും ചെയ്തു, സി ഡബ്ല്യു സി ചെയർപേഴ്സൺ അഡ്വ. ഷാനിബ ബീഗം മുഖ്യപ്രഭാഷണവും കാരുണ്യയുടെ പ്രസിഡൻറ് പൂഴനാട് സുധീർ ആമുഖപ്രഭാഷണവും നടത്തി.

സെക്രട്ടറി പനച്ചമൂട് ഷാജഹാൻ റസൽ സബർമതി ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ബിനു റോയ്. എന്നിവർ സംസാരിച്ചു

വിവിധ മേഖലകളിൽ മികച്ച സേവനങ്ങൾ നടത്തിയ കൗൺസിലർ ഷാജിതാ നാസർ ഗൈനക്കോളജിസ്റ്റ് ഡോ. ഗീതശനവാസ് അതുല്യ പ്രതിഭ അൻഷി ഫാത്തിമ സത്ഗുരു ട്രസ്റ്റ് ചെയർപേഴ്സൺ ശൈലജ എസ് എൽ, വാർത്ത അവതാരക ദിവ്യവിധു, സാഹിത്യകാരി സുമ പള്ളിപ്പുറം വയനാട്, സിനി സീരിയൽ താരം സിനി പ്രസാദ്, ഗായിക സയ്യിദ സാലിഹ്, ന്യൂസ് റീഡർ മോനിഷ, ആരോഗ്യ പ്രവർത്തക അനിത എ എസ് മെഡിക്കൽ കോളേജ്, സാമൂഹിക പ്രവർത്തകരായ ലീല ശ്രീനാരായണീയം വാവോട്, റഹീല റഹീം, അസ്ന ജി ഓച്ചിറ എന്നിവരെ സ്ത്രീരത്ന പുരസ്കാരം നൽകി ആദരിച്ചു

കാരുണ്യയുടെ പന്ത്രണ്ടാം വാർഷിക സമ്മേളന ലോഗോ പ്രകാശനം എഡിഎം ബീന പി ആനന്ദ് പ്രസിഡൻറ് പൂഴനാട് സുധീറിന് നൽകി പ്രകാശനം ചെയ്തു ചിൽഡ്രൻസ് ഹോമിലെ കുട്ടികളുമൊത്ത് ഇഫ്താർ സംഗമവും നടന്നു

Leave a Reply

Your email address will not be published. Required fields are marked *