ബി.ബി.സി ഡോക്യുമെന്ററി വ്യാപകമായി പ്രചരിപ്പിക്കും : ഐ.എന്‍.എല്‍
തിരുവനന്തപുരം: 2002 ലെ ന്യൂനപക്ഷ വിരുദ്ധ വംശഹത്യയില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പങ്കിനെകുറിച്ച് ബി.ബി.സി പുറത്തിറക്കിയ ഡോക്യമെന്ററി വ്യാപകമായി പ്രചരിപ്പിക്കുമെന്ന് ഐ.എന്‍.എല്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ഡോക്യുമെന്ററിക്ക് സോഷ്യല്‍ മീഡിയയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഒരു നിലക്കും അംഗീകരിക്കുവാന്‍ കഴിയില്ല. കൂട്ടക്കൊലയില്‍ മോദിയുടെ പങ്ക് തെളിവ് സഹിതം സമര്‍ത്ഥിക്കുന്ന മികച്ച രേഖയാണ് ബി.ബി.സിയുടേത്. മോദിയും ബി.ജെ.പി നേതൃത്വവും സത്യം പുറത്തുവരുന്നത് ഭയപ്പെടുന്നു. ആധികാരിക തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഡോക്യമെന്ററി തയ്യാറാക്കിയിരുന്നത്. ഇതിലെ വസ്തുതകള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ അവകാശം ഹനിക്കാനുള്ള നീക്കത്തിനെതിരെയാണ് ഐ.എന്‍.എല്ലിന്റെ കാമ്പയിന്‍ എന്ന് നേതാക്കള്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, വൈസ് പ്രസിഡണ്ട് ഡോ. എ.എ. അമീന്‍, എം.എം മാഹീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.