വെള്ളാള ആർട്സ് ആൻഡ് കൾച്ചറൽ ഫൗണ്ടേഷൻ പുരസ്കാരം സമ്മാനിച്ചു
വെള്ളാള ആർട്സ് ആൻഡ് കൾച്ചറൽ ഫൗണ്ടേഷൻ പുരസ്കാരം സമ്മാനിച്ചു .അന്തരിച്ച മുൻ മന്ത്രി കെ. ശങ്കരനാരയണപിള്ളയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം പദ്മശ്രീ അശ്വതി തിരുനാൾ തമ്പുരാട്ടി കവടിയാർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ വച്ച് ശാസ്ത്ര, ചരിത്ര, സാഹിത്യ രംഗങ്ങളിലെ സമഗ്ര സംഭാവന കളെ പരിഗണിച്ച്, പ്രശസ്ത ശാസ്ത്രജ്ഞനും 17 ൽ പരം പേറ്റൻ്റുകൾക്കുടമയുമായ നന്ത്യാട്ട് ആർ. സോമന് സമ്മാനിച്ചു. പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൽ നിന്നും എക്സലൻസ്ൻസ് ഇൻ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് അവാർഡ് ലഭിച്ചിട്ടുളള ഡൊ. നന്ത്യാട്ട് ആർ. സോമൻ ലണ്ടനിലെ റോയൽ സൊസൈറ്റിയിൽ നിന്നും ഓർഗാനിക് കെമിസ്ട്രിയിൽ ഫെലോഷിപ്പും നേടിയിട്ടുണ്ട് .
കേരളത്തിൻ്റെ വീര പുത്രൻ വൈക്കം പദ്മനാഭപിള്ളയുടെ പിൻതലമുറക്കാരനായ സോമൻ വൈക്കം പദ്മനാഭപിള്ളയുടെ ജീവചരിത്രം ഉടൻ പൂർത്തീകരിക്കാനുളള തയ്യാറെടുപ്പിലാണ് . ചടങ്ങിൽ വി.എ.സി.എഫ്. സംസ്ഥാന പ്രസിഡൻ്റും സിനിമാ സംവിധായകനുമായ ശ്രി. എ. ആർ. ബിനുരാജ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ. കാനം ശങ്കരപിള്ള, സംസ്ഥാന വൈസ് പ്രസിഡൻ്റ് സതീഷ് ആലപ്പുഴ , സംസ്ഥാന ജനറൽ സെക്രട്ടറി അജിഷ് രാമനാഥൻ. പിളള , സംസ്ഥാന ഡയറക്ടർ ബോർഡ് അംഗങ്ങളായ രതീഷ് ‘ നാരായണൻ, രവി വില്യേടത്ത്, അഡ്വ. അർജ്ജുനൻ പിള്ള , എസ്. ജയഗോപാൽ എന്നിവരും കൊട്ടാരം പ്രതിനിധി ശ്രീ കുമാരവർമ്മയും , നന്ത്യാട്ട് സോമൻ്റെ കുടുംബാംഗങ്ങളും സംബന്ധിച്ചു .