ആണവനിലയ കേസ്; ഷെയ്‌ഖ് ഹസീനയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ച് ബംഗ്ലാദേശ്
ആണവനിലയവമുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന ആരോപണത്തിൽ ഷെയ്‌ഖ് ഹസീനയ്‌ക്കെതിരെ ബംഗ്ലാദേശ് അന്വേഷണം ആരംഭിച്ചതായി മാധ്യമ റിപ്പോർട്ട്. രൂപ്പൂർ ആണവനിലയവമുമായി ബന്ധപ്പെട്ട് 5 ബില്യൺ ഡോളറിന്റെ അഴിമതി നടത്തിയതായാണ് ബംഗ്ലാദേശ് മുൻപ്രധാനമന്ത്രിക്കെതിരായ ആരോപണം.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ നിന്ന് 160 കിലോമീറ്റർ പടിഞ്ഞാറ് മാറി റഷ്യയുടെ പൊതുമേഖലാ കോർപ്പറേഷനായ റോസാറ്റമാണ് രൂപ്പൂർ ആണവനിലയം നിർമ്മിക്കുന്നത്.
ഷെയ്ഖ് ഹസീന, മകൻ സജീബ് വാസെദ് ജോയ്, തുലിപ് സിദ്ദിഖ് എന്നിവരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതായി ബിഡി ന്യൂസ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദേശീയ ജനാധിപത്യ പ്രസ്ഥാനത്തിന്റെ (എൻഡിഎം) ചെയർമാൻ ബോബി ഹജ്ജ് നൽകിയ ഹർജിയുടെ പുറത്താണ് ഷെയ്ക്ക് ഹസീനക്കെതിരായ അന്വേഷണം.രൂപ്പൂർ ആണവനിലയ പദ്ധതി ചെലവ് 12.65 ബില്യൺ ഡോളറായി പെരുപ്പിച്ച് കാട്ടി മലേഷ്യയിലെ ഓഫ്‌ഷോർ ബാങ്ക് അക്കൗണ്ടുകൾ വഴി 5 ബില്യൺ ഡോളർ അപഹരിച്ചുവെന്നാണ് ആരോപണം.
ഹസീനയ്‌ക്കെതിരെ ഉണ്ടായ രാജ്യവ്യാപകമായ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നാണ് ഹസീന രാജ്യം വിട്ടത്. ബംഗ്ലാദേശ് ഇന്റർനാഷണല്‍ ക്രൈംസ് ട്രിബ്യൂണൽ ഹസീനയുടെ 15 വർഷം നീണ്ട ഭരണകാലത്ത് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുകയും. രാഷ്ട്രീയ എതിരാളികളെ തടങ്കലിടുകയും, കൊലപ്പെടുത്തുകയും ചെയ്തു എന്നിങ്ങനെയുള്ള കേസിൽ ഹസീനയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.