തൊഴിലാളിപ്രക്ഷോഭ ജാഥക്ക് ഉജ്വല സമാപനം

Spread the love

തിരുവനന്തപുരം : സംസ്ഥാന സർക്കാർ തൊഴിലാളികളുടെ തൊഴിലും കൂലിയും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുക, കേന്ദ്രസർക്കാറിന്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജനുവരി 17 ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ പ്രചാരണർത്ഥം എ ഐ ടി യു സി സംഘടിപ്പിച്ച തൊഴിലാളി പ്രക്ഷോഭ ജാഥയ്ക്ക് ഉജ്ജ്വല സമാപനമായി.

തെക്കൻ മേഖലാജാഥ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്വീകരണങ്ങൾക്ക് ശേഷം പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാപിച്ചു. ഉജ്ജ്വല പ്രകടനത്തോടെയാണ് ജാഥയെ സമാപന കേന്ദ്രത്തിലേക്ക് സ്വീകരിച്ചത്. സമാപന സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.

എ ഐ ടി യു സി സംസ്ഥാന സർക്കാരിനെ സംരക്ഷിക്കാനാണ് പ്രക്ഷോഭ ജാഥകൾ നടത്തിയതെന്നും ജാഥാ ക്യാപ്റ്റനായ കെ പി രാജേന്ദ്രൻ വ്യക്തമാക്കി. സി പി ഐ ജില്ലാ സെക്രട്ടറി അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘാടക സമിതി കൺവീനർ പി എസ് നായിഡു സ്വാഗതം പറഞ്ഞു. എ ഐ ടി യു സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, ജില്ലാ പ്രസിഡന്റ്‌ സോളമൻ വെട്ടുകാട്, വി പി ഉണ്ണികൃഷ്ണൻ, രാഖി രവികുമാർ, പി കെ രാജു, ജില്ലാ ഭാരവാഹികളായ പപ്പനംകോട് അജയൻ, ഡി ടൈറ്റസ്, ചന്തവിള മധു, ടി എസ് ബിനുകുമാർ,വട്ടിയൂർക്കാവ് ശ്രീകുമാർ, പട്ടം ശശിധരൻ, സുനിൽ മതിലകം, ഡി ശിവകുമാർ, ഹട്സൺ ഫ്രർണാൻഡസ്, മൈക്കിൾ ബസ്റ്റിൻ, പുഷ്പവല്ലി ടീച്ചർ, ബി ജയകുമാർ, മുജീബ് റെഹ്മാൻ, കെ നിർമലകുമാർ, ദീപ ഡി എ, കാലടി പ്രേമചന്ദ്രൻ, കർണികരം ശ്രീകുമാർ, കോരാണി ബിജു, ആൾസൈന്റ്സ് അനിൽ, കൊടുങ്ങാനൂർ വിജയൻ, ആറ്റിപ്ര ചന്ദ്രബാബു, മുരുകൻ പേരൂർക്കട എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *