കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പർ അനീഷ് അനീഷ് കാപ്പ നിയമപ്രകാരം പൊലീസ് പിടിയിൽ
നെടുമങ്ങാട്: കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പർ അനീഷ് അനീഷ് കാപ്പ നിയമപ്രകാരം പൊലീസ് പിടിയിൽ. മുട്ടൽമൂട് സ്വദേശിയാണ് ഇയാൾ.ഇയാളെ നേരത്തെയും കാപ്പ പ്രകാരം പൊലീസ് പിടികൂടി തടങ്കലിലാക്കിയിരുന്നു. വീണ്ടും ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ഏഴു കേസുകളിൽ പ്രതിയായതോടെയാണ് വീണ്ടും അറസ്റ്റ് ചെയ്തത്.മദ്യപിച്ചു പൊതുസ്ഥലത്ത് ബഹളമുണ്ടാക്കൽ, പിടിച്ചുപറി, സ്ത്രീകളെ ശല്യപ്പെടുത്തല്‍ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.