ഡോക്യുമെൻ്ററി പ്രദർശനം തടയും – യുവമോർച്ച
ഭാരതത്തേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയേയും അപമാനിക്കുന്നBBC ഡോക്യുമെൻ്ററി പ്രദർശനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.പരമോന്നത നീതിപീഠത്തെ വരെ ചോദ്യം ചെയ്യുന്ന അവാസ്തവമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്ന ഡോക്യുമെൻ്ററി രാജ്യത്തിൻ്റെ അഖണ്ഡതയ്ക്കെതിരായി നടക്കുന്ന ബോധപൂർവമായ നീക്കത്തിൻ്റെ ഭാഗമാണ്. ക്യാമ്പസ്സുകളിൽ ഡോക്യുമെൻ്ററി പ്രദർശിപ്പിക്കാനുള്ള ഇടത് സംഘടനകളുടെ നീക്കം രാജ്യദ്രോഹപരമാണ്. ഇത്തരം നീക്കങ്ങളെ യുവമോർച്ച ശക്തമായി പ്രതിരോധിക്കുമെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽകൃഷ്ണൻ പറഞ്ഞു. ഡോക്യുമെൻ്ററി പ്രദർശനത്തിന് അനുമതി നൽകരുതെന്നും സംസ്ഥാനത്തിൻ്റെ മത സൗഹാർദവും ക്രമസമാധാനവും തകർന്നാൽ പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനായിരിക്കും എന്നും പ്രഫുൽ പറഞ്ഞു.