അശാസ്ത്രീയമായ. മാൻ ഹോൾ നിർമ്മാണം.ജലം പൊട്ടി ഒലിച്ചു വീട്ടിലേക്ക് ഒഴുകിയെത്തുന്നതായി പരാതി
കാട്ടാക്കട: അശാസ്ത്രീയമായ മാൻഹോൾ നിർമ്മാണത്തിൽ പൈപ്പ് പൊട്ടിയൊലിച്ച് ജലം വീട്ടിലേക്ക് ഒഴുകി എത്തുന്നതായി പരാതി. ജൽ ജീവൻ പദ്ധതിക്കായി നിർമ്മിച്ച മാൻ ഹോളിൻ്റെ അപാകത ചൂണ്ടി കാട്ടി ആണ് പരാതി. കാട്ടാക്കട കിള്ളിയിൽ പത്മകുമാരിയുടെ ബാലു ഭവൻ വീട്ടിലേക്കാണ് വീടിനു മുന്നിലായി റോഡിനു വശത്ത് നിർമിച്ച മാൻ ഹോളിൽ നിന്ന് ജലം വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. മാൻഹോൾ നിർമ്മാണ വേളയിൽ തന്നെ അശാസ്ത്രീയ ചൂണ്ടിക്കാട്ടുകയും വീടിനു സമീപത്തുനിന്ന് അകലമിട്ട് നിർമ്മാണ പ്രവർത്തികൾ നടത്തണമെന്നും ഇവർ അധികൃതരോട് സൂചിപ്പിച്ചിരുന്നതാണ് എന്നാൽ ഇത് അവഗണിച്ചാണ് ഇവിടെ മാൻഹോൽ നിർമ്മാണം നടത്തിയത് അതേ സമയം നിർമ്മിക്കേണ്ട ചട്ടങ്ങൾ ഒന്നും പാലിക്കാതെയാണ് നിർമ്മാണം എന്നും ഇതിനാലാണ് ജലംപൂട്ടി മാൻ ഹോളിൽ നിറഞ്ഞ ഇത് തങ്ങളുടെ വീട്ടിലേക്ക് ചോർന്നൊലിച്ച് ഒഴുകിയെത്തുന്നതെന്നും ഇവർ പരാതി പറയുന്നു ഇന്ന് രാവിലെയും പതിവുപോലെ പൈപ്പ് കുട്ടി മാൻഹോൾ നിറഞ്ഞ ജലം ഇവരുടെ വീട്ടിലേക്ക് ഒഴുകിയെത്തി ഇതിനെ ശാശ്വത പരിഹാരം കാണണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്