എറണാകുളത്തെ വയോജനങ്ങൾക്ക് സൗജന്യ എച്ച്ബിഎ1സി ടെസ്റ്റ്, ക്യാമ്പയിനുമായി ആസ്റ്റർ മെഡ്‌സിറ്റിയും ആസ്റ്റർ വോളൻ്റിയേഴ്‌സും

Spread the love

കൊച്ചി: വയോജനങ്ങളെ സഹായിക്കാൻ ലക്ഷ്യമിട്ട് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിൻ്റെ ആഗോള സി.എസ്.ആ‌ർ വിഭാഗമായ ആസ്റ്റർ വോളൻ്റിയേഴ്‌സുമായി സഹകരിച്ച് സൗജന്യ എച്ച്ബിഎ1സി ടെസ്റ്റ് കാമ്പയിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി. ലോക പ്രമേഹ ദിനാചരണത്തിൻ്റെ ഭാഗമായി ആലുവ വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിൽ സംഘടിപ്പിച്ച ക്യാമ്പയിൻ ആലുവ എം.എൽ.എ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലയിലെ വിവിധ വൃദ്ധസദനങ്ങളിലെ 500 മുതിർന്ന പൗരന്മാർക്ക് സൗജന്യ പ്രമേഹപരിശോധന ചെയ്യാൻ ക്യാമ്പയിൻ ലക്ഷ്യമിടുന്നു.

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക ശാക്തീകരണം, പാരിസ്ഥിതിക സുസ്ഥിരത, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിൽ ജനജീവിതത്തെ സ്പർശിക്കുന്ന പ്രവർത്തനങ്ങളാണ് ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ്റെ നേതൃത്വത്തിലുള്ള ആസ്റ്റർ വോളൻ്റിയേഴ്‌ നടപ്പിലാക്കുന്നത്. ഈ പ്രവ‌ർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ ക്യാമ്പയിനും സംഘടിപ്പിക്കുന്നത്. ഇതേവരെ ആഗോളതലത്തിൽ 5 ദശലക്ഷത്തിലധികം ജീവിതങ്ങളെ സ്വാധീനിക്കാൻ ആസ്റ്റർ വോളൻ്റിയേഴ്‌സിന് സാധിച്ചിട്ടുണ്ട്.

ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ അസിസ്റ്റൻ്റ് ജനറൽ മാനേജർ ലത്തീഫ് കാസിം, വെൽഫെയർ അസോസിയേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ. മൻസൂർ ഹസ്സൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *