രാമനും കദീജയുംപ്രദർശനത്തിന്!

Spread the love

തിരുവനന്തപുരം: സമീപകാലത്ത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ രാമനും കദീജയും എന്ന ചിത്രം പ്രദർശന സജ്ജമായിരിക്കുന്നു.ചിത്രകലാരംഗത്തും, സാഹിത്യ രംഗത്തും ഏറെക്കാലമായി പ്രവർത്തിച്ചു പോരുന്ന ദിനേശ് പൂച്ചക്കാടാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. കാഞ്ഞങ്ങാട് ഫിലിംസിൻ്റെ ബാനറിൽ ബിനരാജ് കാഞ്ഞങ്ങാട്, സതീഷ് കാനായി എന്നിവർ ചേർന്നു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഏറെ സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞ ഒരു ചിത്രം കൂടിയാണ്. പൊതുനിരത്തുകളെ വീടാക്കി അന്തിയുറങ്ങുകയും ജീവിക്കുകയും ചെയ്യുന്ന പെറുക്കികൾ എന്നു വിളിക്കപ്പെടുന്ന നാടോടികളുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്.അങ്ങനെ ഒരു സ്ഥലത്ത്നാടാടികളായിm ജീവിക്കുന്ന രണ്ടു കുടുംബങ്ങളിലെ അംഗങ്ങളാണ്. രാമനും കദീജയും പ്രത്യേകിച്ച് ജീവിത ലക്ഷ്യങ്ങളൊന്നു മില്ലാതെ അന്നന്നത്തെ
അന്നം തേടുന്ന ഈ നാടോടികൾ, രാമനും കദിയും പ്രണയബദ്ധരായത് സ്വഭാവികം. ഒന്നിച്ചു കളിച്ചു ജീവിച്ചു പോന്നവർ. അവർക്കിടയിൽ ജാതിയോ മതമോ ഒന്നുമില്ലായിരുന്നു. ഒരു വേലിക്കെട്ടുമില്ലാതെ ജീവിച്ചു പോരുന്നതിനിടയിലാണ് അവരിൽ പ്രണയത്തിൻ്റെ വിത്തുമുളപൊട്ടുന്നത്. അതോടെ അവരുടെ ജീവിതത്തിന് പ്രതീക്ഷകളും, സ്വപ്നങ്ങളുമൊക്കെ ഉണ്ടായി. ആരും ശ്രദ്ധിക്കാത്ത ഇവരുടെ ജീവിതത്തിലേക്ക് മതങ്ങൾ കടന്നു വരുന്നതോടെ ഇവരുടെ ജിവിതം സംഘർഷഭരിതമാകുന്നു.

കേരളത്തിലെ വർത്തമാന സാഹചര്യത്തിൽ,ദുരഭിമാന പ്പോരിനിടയിൽ പെട്ടു പോകുന്ന യുവമിഥുനങ്ങളുടെ കഥ, ജീവിതഗന്ധിയായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂട
മതങ്ങളുടെ പേരിൽ മുതലെടുപ്പു നടത്തിപ്പോരുന്നവരുടെ ഇടയിൽ നിന്നും ശക്തമായ ഭീഷണികളാണ് തനിക്കു നേരിടേണ്ടി വന്നതെന്ന് സംവിധായകനായ ദിനേശ് പൂച്ചക്കാട് വ്യക്തമാക്കി.സമൂഹമാധ്യമങ്ങൾ ഈ വിഷയം ഏറെ വൈറലാക്കിയിരുന്നു.നമ്മുടെ സമൂഹത്തിൻ്റെ ജീർണ്ണതയുടെ ഒരു നേർക്കാഴ്ച്ച കൂടിയായിരിക്കും ഈ ചിത്രം.താരപ്പൊലിമയേക്കാളുപരി കെട്ടുറപ്പുള്ള കഥയുടെ പിൽബലമാണ് ഈ ചിത്രത്തിൻ്റെ അടിത്തറ.
പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ ഡോ ഹരിശങ്കറും, അപർണയുമാണ് കേന്ദ്രകഥാപാത്ര ങ്ങളായ രാമനേയും കദിജയേയും അവതരിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *