അമേരിക്കയിലെ അരിസോണയില്‍ അതിശൈത്യത്തില്‍ മൂന്ന് ഇന്ത്യാക്കാര്‍ മരിച്ചു

Spread the love

അമേരിക്കയിലെ അരിസോണയില്‍ അതിശൈത്യത്തില്‍ മൂന്ന് ഇന്ത്യാക്കാര്‍ മരിച്ചു. ആന്ധ്രാ സ്വദേശികളായ നാരായണറാവു, ഭാര്യ ഹരിത, കുടുംബ സുഹൃത്ത് എന്നിവരാണ് മരിച്ചത്.ചാന്‍ഡ്ലറിലെ തണുത്തുറഞ്ഞ തടാകത്തില്‍ വീണാണ് മരണം സംഭവിച്ചത്.അമേരിക്കയിലെ അതിശൈത്യത്തില്‍ മരണം 62 കടന്നു. ന്യൂയോര്‍ക്കില്‍ ശീതക്കാറ്റില്‍ 28 പേരാണ് മരിച്ചത്. അതിശൈത്യം കടുത്തതോടെ ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹിമപാതത്തെത്തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു.ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ സഹായത്തിനായി സൈന്യത്തെയും നിയോഗിച്ചിട്ടുണ്ട്. കനത്ത മഞ്ഞിനെയും ശീതക്കൊടുങ്കാറ്റിനെയും തുടര്‍ന്ന് ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. രാജ്യത്ത് വൈദ്യുതി ബന്ധം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും ഇരുട്ടിലാണ്.കനത്ത മഞ്ഞുവീഴ്ചയില്‍ അകപ്പെട്ട വാഹനങ്ങള്‍ക്ക് അകത്ത് നിന്നും വീടുകള്‍ക്ക് പുറത്തു നിന്നുമായാണ് പല മൃതദേഹങ്ങളും കണ്ടെടുത്തത്. വീടുകള്‍ക്കകത്ത് താപനില കുറയുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. മഞ്ഞുവീഴ്ചയുടെ മറവില്‍ വ്യാപക കൊള്ള നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *