വനം വകുപ്പിൽവർഷങ്ങളായി ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരെ അനധികൃതമായി പിരിച്ചുവിടുന്ന നടപടിക്കെതിരെ മുഖ്യമന്ത്രി ഇടപെടണം: മീനാങ്കൽ കുമാർ
വഴുതക്കാട് : വനം വകുപ്പിൽ വർഷങ്ങളായി ജോലി ചെയ്തുവരുന്ന താത്കാലിക ജീവനക്കാരെ ഏതൊരു അനുകൂല്യങ്ങളും നൽകാതെ ഫണ്ടിന്റെ പേര് പറഞ്ഞു, പ്രായത്തിന്റെ പേര് പറഞ്ഞു അകാരണമായി പിരിച്ചു വിടുന്ന നടപടി അവസാനിക്കുക, വെട്ടി കുറച്ച വേതനം പുനസ്ഥാപിക്കുക, മാസത്തിൽ 26 ദിവസത്തെ വേതനം ഉറപ്പു വരുത്തി എല്ലാ മാസവും കൃത്യമായി വേതനം നൽകാനുള്ള നടപടി സ്വീകരിക്കുക, മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടി അവസാനിപ്പിച്ചു തൊഴിലാളികളെ സംരക്ഷിക്കുവാനുള്ള നടപടി സ്വീകരിക്കുക, വനവും വന്യജീവികളെയും സംരക്ഷിക്കാൻ വർഷങ്ങളായി ജീവൻ പണയം വച്ചു ജോലിചെയ്തു വരുന്ന എല്ലാ വിഭാഗം താത്കാലിക ജീവനക്കാരെയും സ്ഥിരപെടുത്തുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കേരള ഫോറെസ്റ്റ് വർക്കേഴ്സ് യൂണിയൻ ( AITUC) വനം വകുപ്പ് ഹെഡ് ക്വാർട്ടേഴ്‌സിലേക്ക് നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം.
ഗവണ്മെന്റ് നയങ്ങളെ അട്ടിമറിക്കാനുള്ള ഉദ്യോഗസ്ഥ മേധാവിത്വത്തിനെതിരെ എന്ത് വിലകൊടുത്തും തൊഴിലാളികളെ സംരക്ഷിക്കാൻ എ ഐ ടി യു സി മുന്നിൽ നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുറുത്തിപ്പാറ സജീവ് അധ്യക്ഷനായ ധർണ്ണയിൽ കൃഷ്ണപ്രശാന്ത് സ്വാഗതം പറഞ്ഞു. യൂണിയൻ ജനറൽ സെക്രട്ടറി കള്ളിക്കാട് ചന്ദ്രൻ, എ ഐ ടി യു സി ജില്ലാ ജോയിന്റ് സെക്രട്ടറി ബി ജയകുമാർ, വട്ടിയൂർക്കാവ് ശ്രീകുമാർ, എം ജി ധനീഷ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. പ്രഭാകരൻ കാണി ധർണ്ണയിൽ നന്ദി പറഞ്ഞു. ധർണ്ണയ്ക്ക് റെയ്ഞ്ച് കൺവീനർമാരായ ആർ.പ്രകാശ്, അനീഷ് ,ഷിബു, എൽ.ആർ.പ്രകാശ്, എച്ച്.ഷൈൻ, ഉമ എന്നിവർ നേതൃത്വം നൽകി