അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള ആനകളുടെ കൈമാറ്റം താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

Spread the love

കൊച്ചി: അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള ആനകളുടെ കൈമാറ്റം താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വോക്കസി’യെന്ന മൃഗസംരക്ഷണ സംഘടന നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപ്പെടല്‍. ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.മുമ്പ് അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ആനകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് സര്‍ക്കാരും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും അനുമതി നല്‍കിയിരുന്നു. എന്നാല്‍, കേരളത്തിലുള്ള നാട്ടാനകളുടെ അവസ്ഥ പരിതാപകരമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സര്‍ക്കാരിനും ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനും ആനകളുടെ കൈമാറ്റം താത്കാലികമായി നിര്‍ത്തിവെക്കുന്നതിന് കോടതി നിര്‍ദേശം നല്‍കിയത്. ശരിയായ പരിചരണം ഇല്ലാത്തതിനാല്‍ 2018 മുതല്‍ 2024 വരെ സംസ്ഥാനത്ത് 154 നാട്ടാനകള്‍ ചരിഞ്ഞിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *