ഹോം നേഴ്സ് ചമഞ്ഞ് മോഷണം. എട്ടു മാസങ്ങൾക്കു ശേഷം പോലീസ് വലയിൽ
ഹരിപ്പാട് : സ്വർണ്ണാഭരണങ്ങളും, മൊബൈലും,പണവും മോഷണം നടത്തിയ കേസിലെ ഹോം നേഴ്സ് പിടിയിൽ. കിടപ്പുരോഗിയെ ചികിത്സിക്കാനെത്തിയ ഹോം നേഴ്സ്മണ്ണാറശാല തുലാംപറമ്പ്നോർത്ത് ആയിശേരിൽ ഹൗസിൽ സാവിത്രി രാധാകൃഷ്ണൻ നായർ(48) നെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ജൂണിന് താമല്ലാക്കൽ വിനു ഭവനത്തിൽ വിനുവിന്റെ വീട്ടിൽ നിന്നും മൂന്നു ജോഡി കമ്മലും, ജിമിക്കയും, രണ്ടു മോതിരം ഒരു ലോക്കറ്റ്, മാലയുടെ ഹുക്ക്, രണ്ടുമാട്ടിയും, മൊബൈൽ ഫോണും, 3500 രൂപയും കാണാതെ പോയിരുന്നു. 2022 മാർച്ച് മുതൽ സെപ്റ്റംബർ വരെ ഏഴുമാസം വിനുവിന്റെ വീട്ടിൽ പ്രതി ജോലിക്കു നിന്നിരുന്നു ജൂണിലാണ് മോഷണം നടന്നതായി വീട്ടുകാർ അറിയുന്നത്. മോഷണ ശേഷവും മൂന്നു മാസത്തോളം തുടർന്നും ഇവിടെ ജോലി ചെയ്തു.രോഗിയായ അമ്മയെ കാണാൻ ബന്ധുക്കളും, സുഹൃത്തുക്കളും, അയൽക്കാരും വന്നിരുന്നതിനാൽ ആരാണ് മോഷണം നടത്തിയതെന്ന് സംശയിക്കാൻ കഴിയാത്തതിനാൽ അന്ന് പോലീസിൽ പരാതി നൽകിയില്ല.