ഇപി ജയരാജനെ വിടാതെ പി.ജയരാജൻ; വൈദേഹം റിസോർട്ട് വിവാദം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചു

Spread the love

വൈദേഹം റിസോർട്ട് വിവാദം സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ വീണ്ടും ഉന്നയിച്ച് പി ജയരാജൻ. ഇപി ജയരാജനെതിരായി പാർട്ടിക്ക് കിട്ടിയ പരാതിയിൽ എന്ത് നടപടി ഉണ്ടായി എന്ന് ചോദ്യം ഉയർത്തി. പരാതി ഇപ്പോൾ പരിഗണിച്ചിട്ടില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ മറുപടി നൽകിയത്.2022ലാണ് വൈദേഹം റിസോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസ്ഥാന സമികതിയിൽ പി ജയരാജൻ കൊണ്ടുവരുന്നത്. 2022ലാണ് വൈദേഹം റിസോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസ്ഥാന സമികതിയിൽ പി ജയരാജൻ കൊണ്ടുവരുന്നത്. വൈദേഹം റിസോർട്ടിന്റെ മറവിൽ വഴിവിട്ട ബന്ധങ്ങളുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനമുണ്ടെന്നുമായിരുന്നു പി ജയരാജൻ സംസ്ഥാന സമിതിയിൽ ഉന്നയിച്ചിരുന്നത്. ഈ വിഷയത്തിൽ നടപടി ഉണ്ടയില്ലേ എന്നാണ് ഇന്ന് പി ജയരാജൻ സംസ്ഥാന സമിതിയിൽ ഉന്നയിച്ചിരിക്കുന്നത്.അതേസമയം ഇ.പി ജയരാജന് എതിരെ എന്തിന്റെ പേരിലാണ് നടപടിയെടുത്തത് എന്ന് സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തില്ല. നടപടിക്കാര്യം ഇ.പി അറിയുന്നത് സംസ്ഥാന സെക്രട്ടറിയേറ്റിൽ വച്ചാണ്. കേന്ദ്ര കമ്മിറ്റി അംഗമെന്ന പരിഗണന പോലും തന്നില്ലെന്ന് ഇ.പി ജയരാജന് പരാതിയുണ്ട്. നടപടിയിൽ ഇപിക്ക് അതൃപ്തിയുണ്ട്. നടപടിക്ക് പിന്നാലെ ചിന്ത ഫ്ലാറ്റിലെ മുറിയൊഴിഞ്ഞു എയർ ഇന്ത്യ എക്സ്പ്രസിൽ ഇ.പി ജയരാജൻ കണ്ണൂരിലേക്ക് മടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *