നടപ്പാതയിലെ സ്ലാബുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് മൂന്നാര്‍ ലക്ഷം നഗറിലേക്കുള്ള യാത്രാ ക്ലേശകരം
ഇടുക്കി : നടപ്പാതയിലെ സ്ലാബുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് മൂന്നാര്‍ ലക്ഷം നഗറിലേക്കുള്ള യാത്രാ ക്ലേശകരം.മുപ്പതോളം വീടുകളിലേക്കുള്ള വഴിയില്‍ സ്ഥാപിച്ചിരുന്നു സ്ലാബുകളാണ് തകര്‍ന്നത്. ഇതോടെ പ്രായമായവരും രോഗികളും കുട്ടികളുമൊക്കെ യാത്രക്കായി പ്രായസമനുഭവിക്കുകയാണ്.കനത്തമഴയെ തുടര്‍ന്നാണ് നടപ്പാതയുടെ ഭാഗമായി ഉണ്ടായിരുന്ന കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നത്. ഇതോടെ മൂന്നാര്‍ ലക്ഷം നഗറിലേക്കുള്ള യാത്രാ ക്ലേശവും വര്‍ധിച്ചു.മുപ്പതോളം വീടുകളിലേക്കുള്ള ഏക വഴിയില്‍ സ്ഥാപിച്ചിരുന്നു സ്ലാബുകളാണ് കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ തകര്‍ന്നത്. ഇതോടെ പ്രായമായവരും രോഗികളും കുട്ടികളുമൊക്കെ യാത്രക്കായി പ്രായസമനുഭവിക്കുകയാണ്.നടപ്പാത വഴിയുള്ള യാത്ര ക്ലേശകരമായതോടെ ഏറെ ദൂരം ചുറ്റിസഞ്ചരിച്ചാണ് ഇവിടെ താമസിക്കുന്നവര്‍ പ്രധാന റോഡിലെത്തുന്നത്.നടപ്പാതയോട് ചേര്‍ന്നുള്ള മണ്‍തിട്ടയും ഇടിച്ചില്‍ ഭിഷണി നേരിടുന്നുണ്ട്.മണ്‍തിട്ട കൂടുതലായി താഴേക്ക് പതിച്ചാല്‍ സമീപവാസിയുടെ വീടിനും കേടുപാടുകള്‍ സംഭവിക്കും.വിഷയത്തില്‍ അടിയന്തിര പ്രശ്ന പരിഹാരം വേണമെന്നാണ് ആവശ്യം.മൂന്നാര്‍ ലക്ഷം നഗറില്‍ ഈ മഴക്കാലത്ത് തന്നെ മണ്ണിടിച്ചില്‍ ഉണ്ടായി ഒരാള്‍ മരണപ്പെട്ടിരുന്നു.